ADVERTISEMENT

കൽപറ്റ ∙ ജില്ലയിലെ വൈദ്യുതി വിതരണ മേഖലയിൽ നവീകരണവും വികസനവും ലക്ഷ്യമിടുന്നതിനായി കെഎസ്ഇബി 418.084 കോടി രൂപയുടെ പദ്ധതികൾ തയാറാക്കി. വിതരണ ശൃംഖലയ്ക്കായി 333.60 കോടി രൂപയുടെയും ഉപ പ്രസരണ ശൃംഖലയ്ക്കായി 84.48 കോടിയുടെയും പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച ശിൽപശാലയിലാണ് പദ്ധതികൾ തയാറാക്കിയത്. ഇവ കേന്ദ്ര സർക്കാരിന്റെ നവീകരിച്ച വിതരണ മേഖല പദ്ധതിയിൽ (ആർഡിഎസ്എസ്) ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിനു ഊർജ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. 

നിലവിലെ വൈദ്യുതി പ്രസരണ വിതരണ ശൃംഖല പരിഷ്‌കരിക്കുക, ഊർജ നഷ്ടം കുറച്ചു ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ഉപഭോക്താക്കളിലേക്കു എത്തിക്കുക, ഊർജ മേഖലയുടെ സാമ്പത്തിക സുസ്ഥിരത, ആധുനികവൽക്കരണം, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവയാണ് വികസന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. 

പ്രീപെയ്ഡ് സ്മാർട്ട് മീറ്ററിങ്, ഫീഡർ, ബോർഡർ, ട്രാൻസ്ഫോർമർ എന്നിവയുമായി ബന്ധപ്പെട്ടുളള സ്മാർട്ട് മീറ്റർ, വിതരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കെഎസ്ഇബി.എൽ ജീവനക്കാരുടെ സാങ്കേതിക മികവും ശേഷിയും വർധിപ്പിക്കാനുള്ള പരിശീലനം തുടങ്ങിയവ പദ്ധതിയിലെ പ്രധാന ഘടകങ്ങളാണ്. 

ഒക്ടോബറിൽ നടന്ന വൈദ്യുതി മന്ത്രിമാരുടെ ദേശീയ സമ്മേളനത്തിൽ സംസ്ഥാനത്തിനു കൂടുതൽ വിഹിതം അനുവദിക്കാമെന്ന  ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കൂടുതൽ പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിക്കാൻ ഒരുങ്ങുന്നത്. ശിൽപശാല ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിച്ചു.  എഡിഎം എൻ.ഐ. ഷാജു, ഐടി ചീഫ് എൻജിനീയർ എം.എ. പ്രവീൺ, നോർത്ത് മലബാർ ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ, ട്രാൻസ്മിഷൻ ചീഫ് എൻജിനീയർ (നോർത്ത്) വി. ശിവദാസ്, ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ. രജികുമാർ  എന്നിവർ പ്രസംഗിച്ചു. 

പദ്ധതി തുക  തദ്ദേശ സ്വയം ഭരണ സ്ഥാപനം അടിസ്ഥാനത്തിൽ:

 ∙അമ്പലവയൽ-12.86 കോടി
 ∙എടവക-10.35
 ∙കണിയാമ്പറ്റ-11.42
 ∙കോട്ടത്തറ-6.03
 ∙മീനങ്ങാടി-15.04
 ∙മേപ്പാടി-23.49
 ∙മുളളൻകൊല്ലി-14.16
 ∙മൂപ്പൈനാട്-11.89
 ∙മുട്ടിൽ-11.91

 ∙നെന്മേനി-12.08
 ∙നൂൽപുഴ-4.86
 ∙പടിഞ്ഞാറത്തറ-22.81
 ∙പനമരം-19.91
 ∙പൂതാടി-17.82
 ∙പൊഴുതന-9.55
 ∙പുൽപള്ളി-47.07
 ∙തരിയോട്-4.81

 ∙തവിഞ്ഞാൽ- 20.91
 ∙തിരുനെല്ലി-16.81
 ∙തൊണ്ടർനാട്-12.78
 ∙വെള്ളമുണ്ട-25.97
 ∙വെങ്ങപ്പള്ളി-5.99,
 ∙വൈത്തിരി-14.29
 ∙കൽപറ്റ-22.52
 ∙മാനന്തവാടി-15.90
 ∙ബത്തേരി-26.71.

അംഗീകാരം തേടുന്ന പദ്ധതികൾ, ബ്രാക്കറ്റിൽ തുക എന്നീ ക്രമത്തിൽ 

∙പുതിയ സബ്സ്റ്റേഷൻ-5(10 കോടി രൂപ)
∙പുതിയ 33 കെവി ലൈൻ-36 കിലോമീറ്റർ(26.17 കോടി രൂപ)
∙33 കെവി റീ കണ്ടക്ടറിങ്-60.5 കിലോമീറ്റർ(36.30 കോടി രൂപ)
∙110 കെവി/33 കെവി ട്രാൻസ്ഫോർമർ-3(12 കോടി രൂപ)
∙പുതിയ എച്ച്ടി ലൈൻ-268.25 കിലോമീറ്റർ(65.84 കോടി രൂപ)

∙പുതിയ എൽടി ലൈൻ-156.03 കിലോമീറ്റർ(16.30 കോടി രൂപ)
∙എച്ച്ടി ലൈൻ റീകണ്ടക്ടറിങ്-263.44 കിലോമീറ്റർ(48.69 കോടി രൂപ)
∙എൽടി ലൈൻ റീകണ്ടക്ടറിങ്-1653.38 കിലോമീറ്റർ(112.72 കോടി രൂപ)
∙പുതിയ ട്രാൻസ്ഫോർമർ–100(4.67 കോടി രൂപ)
∙പഴയ ട്രാൻഫോർമർ മാറ്റി സ്ഥാപിക്കൽ-81(3.15 കോടി രൂപ)
∙എൽടി ലൈൻ പരിവർത്തന പ്രവൃത്തികൾ-684 കിലോമീറ്റർ(79.86 കോടി രൂപ)
∙റിങ് മെയിൻ യൂണിറ്റ് സ്ഥാപിക്കൽ-47(2.35 കോടി രൂപ)പുതിയ സബ്സ്റ്റേഷൻ-5(10 കോടി രൂപ)

∙റിങ് മെയിൻ യൂണിറ്റ് സ്ഥാപിക്കൽ-47(2.35 കോടി രൂപ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com