ഗൂഡല്ലൂർ ∙ സർക്കാർ മദ്യക്കടയുടെ പൂട്ട് തകർത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും മദ്യവും മോഷ്ടിച്ചു. ഗൂഡല്ലൂരിലെ കാളമ്പുഴയിലെ മദ്യക്കടയുടെ പൂട്ട് തകർത്താണ് മോഷണം. ഞായര്‍ അവധിയായതിനാൽ ഇന്നലെയാണ് ജീവനക്കാർ കട തുറന്നത്. ഷട്ടറിന്റ പൂട്ട് തകർത്ത മോഷ്ടാക്കൾ അകത്ത് കയറി ലോക്കറിൽ സൂക്ഷിച്ചിരുന്ന 1. 91 ലക്ഷം രൂപയും വിലകൂടിയ മദ്യക്കുപ്പികളും കവര്‍ന്നു. ഞായര്‍ കട അവധിയായതിനാൽ ജീവനക്കാർക്ക് പണം ബാങ്കിലേക്കു മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസെത്തി സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശാേധിച്ചു.
നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു
ചരക്ക് ലോറിയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിൽ നിന്നും 30 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. കേരളത്തിലേക്ക് നിർമാണ സാമഗ്രികളുമായി വന്ന ലോറിയിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്. മമ്പാട് പുലികുന്ന് സ്വദേശി അസ്കർ (37), പുള്ളിപ്പാടം അല്ലിപട്ടിയിലെ മുജീബ് റഹ്മാൻ എന്നിവരെ അറസ്റ്റ് ചെയ്തു. 1,12,500 രൂപയുടെ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.