ADVERTISEMENT

പുൽപള്ളി ∙ പെരിക്കല്ലൂർ വെട്ടത്തൂർ വനപ്രദേശത്ത് ഇനി വന്യമൃഗങ്ങളെ മാത്രമല്ല, സാമൂഹ്യവിരുദ്ധരെയും ഭയക്കണം. വനം കേന്ദ്രീകരിച്ച് കഞ്ചാവ്, മദ്യം എന്നിവയുടെ വിൽപന വ്യാപകമായതോടെയാണ് ദൂരസ്ഥലങ്ങളിൽ നിന്നടക്കം ലഹരിതേടി ഇവിടെ ആളെത്തുന്നത്. ബൈരക്കുപ്പ, ബാവലി എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേക്കു ലഹരിയെത്തുന്നത്.കർണാടക സ്വദേശിയാണ് സ്ഥിരമായി കഞ്ചാവു കടത്തുന്നതെന്നു നാട്ടുകാർ പറഞ്ഞു. ഇയാളെ തേടി പലവട്ടം പൊലീസും എക്സൈസും എത്താറുണ്ടെങ്കിലും വനത്തിലൂടെ കടന്നുകളയും.

Also read: ശസ്ത്രക്രിയ മാറ്റിവച്ചത് 4 തവണ; ഇനിയും വൈകിപ്പിക്കരുതേ, ഇതൊരു കുരുന്ന് ജീവനാണ്

കബനിയിൽ വെള്ളം കുറഞ്ഞതോടെ ഉയർന്നു നിൽക്കുന്ന കല്ലുകളിലൂടെ ചാടി പുഴകടക്കാം. ചൂണ്ടയിടലിന്റെ മറവിലാണ് കബനിക്കരയിൽ ചില ഭാഗത്തെ കഞ്ചാവ് ഇടപാട്. ചില തുരുത്തുകൾ കേന്ദ്രീകരിച്ച് ചൂതാട്ടവുമുണ്ട്. പെരിക്കല്ലൂർ പമ്പ്ഹൗസ് കടന്ന് വനത്തിലെത്തിയാൽ പിന്നെ ആരെയും ഭയക്കേണ്ടതില്ല. ഭീതിയിലാണ് വെട്ടത്തൂർ നിവാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com