ADVERTISEMENT

ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് സമർപ്പിക്കണം : കൽപറ്റ ∙ ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനം /റീ പാക്കിങ്/ റീ ലേബലിങ് എന്നിവയിലേർപ്പെടുന്ന സ്ഥാപനങ്ങൾ, വർഷത്തിൽ 2 തവണയോ അല്ലെങ്കിൽ 6 മാസത്തിലൊരിക്കലോ ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് https://foscos.fssai.gov.in ൽ ഓൺലൈനായി സമർപ്പിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. എൻഎബിഎൽ അംഗീകൃത ലബോറട്ടറി/ സ്ഥാപനത്തിന്റെ ഇൻ ഹൗസ് ലബോറട്ടറി/ എഫ്എസ്എസ്എഐ നോട്ടിഫൈഡ് ലബോറട്ടറി എന്നിവിടങ്ങളിൽ നിന്നുളള കെമിക്കൽ മൈക്രോ ബയോളജിക്കൽ അനാലിസിസ് റിപ്പോർട്ടുകൾ പോർട്ടൽ വഴി 31നകം അപ്​ലോഡ് ചെയ്യണം.  04935 294970.

നികുതി 31ന് മുൻപ് അടയ്ക്കണംബത്തേരി∙ നഗരസഭയിലെ കെട്ടിട നികുതി, തൊഴിൽ നികുതി ഇനിയും അടയ്ക്കാത്തവർ 31ന് മുൻപ് നഗരസഭാ ഓഫിസിലോ tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ അടയ്ക്കണമെന്നു സെക്രട്ടറി അറിയിച്ചു.

ഡ്രൈവർ കം അറ്റൻഡർ കൽപറ്റ∙മൃഗസംരക്ഷണ വകുപ്പിന്റെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവന പദ്ധതിയിൽ ഡ്രൈവർ കം അറ്റൻഡർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 27ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04936 202292.

ലീഗൽ അസിസ്റ്റന്റ് കൽപറ്റ ∙ പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് താൽക്കാലിക നിയമനത്തിന് പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. യോഗ്യത എൽഎൽബി (എൻറോൾമെന്റ് പൂർത്തിയാക്കിയവർ). പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂർത്തിയാക്കിയവർക്കും സ്ത്രീകൾക്കും മുൻഗണന. പ്രായപരിധി 21 - 35. അപേക്ഷ ഏപ്രിൽ 20 ന് വൈകിട്ട് 5 നകം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം.  04936 203824.

തൊഴിൽമേള 31ന്കൽപറ്റ ∙ സംസ്ഥാന യുവജന കമ്മിഷന്റെ തൊഴിൽമേള 31ന് രാവിലെ 10 മുതൽ കൽപറ്റ എച്ച്‌ഐഎം യുപി സ്‌കൂളിൽ‌ നടക്കുമെന്ന് സംസ്ഥാന യുവജന കമ്മിഷൻ അംഗം കെ. റഫീഖ്, ജില്ലാ കോഓർഡിനേറ്റർ കെ. ജെറീഷ് എന്നിവർ അറിയിച്ചു. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി റജിസ്റ്റർ ചെയ്തു മേളയിൽ പങ്കെടുക്കാം. ആശുപത്രികൾ, ഐടി സ്ഥാപനങ്ങൾ, ബാങ്കുകൾ, വാഹന നിർമാതാക്കൾ, വസ്ത്രാലയങ്ങൾ തുടങ്ങി 40ലധികം സ്ഥാപനങ്ങൾ മേളയ്ക്കെത്തും. പങ്കെടുക്കുന്നവർക്ക് https://forms.gle/imE9GhYURiuZEQ1E6 എന്ന ലിങ്ക് മുഖേന അപേക്ഷിക്കാം. 7907 565474.

ഇന്ന്പടിഞ്ഞാറത്തറ ∙ പകൽ 9 – 5.30: കുപ്പാടിത്തറ, പടിഞ്ഞാറത്തറ ടൗൺ,  പൊലീസ് സ്‌റ്റേഷൻ, പുറത്തൂട്, പള്ളിത്താഴെ, മക്കോട്ടുകുന്ന്, ചേരിയംകൊല്ലി,  അരമ്പറ്റകുന്ന്, വൈപ്പടി, കുഴിവയൽ, മുസ്തഫ മിൽ, പുതുശ്ശേരിക്കടവ്, മുണ്ടക്കുറ്റി, താളിപ്പാറ,കക്കണംകുന്ന്, മില്ലുമുക്ക്, ചെമ്പകച്ചാൽ, പാണ്ടംകോട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com