വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാത്ത് ലാബ്, കെട്ടിടം ഉദ്ഘാടനം 2ന്

ഏപ്രിൽ 2നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി പർപ്പസ് കെട്ടിടം.
SHARE

മാനന്തവാടി ∙ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കാത്ത്‌ ലാബും മൾട്ടി സ്‌പെഷൽറ്റി കെട്ടിടവും ഒരുങ്ങി. പുതിയതായി നിർമിച്ച 7 നില മൾട്ടി പർപസ് സൂപ്പർ സ്പെഷൽറ്റി കെട്ടിടവും കാത്ത് ലാബും ഏപ്രിൽ 2നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. മന്ത്രിമാരായ വീണാ ജോർജ്, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 45 കോടി രൂപ ചെലവിലാണ് 7 നില കെട്ടിടം നിർമിച്ചത്.

മെഡിക്കൽ ഒപി, എക്സറേ, റേഡിയോളജി, നെഫ്രോളജി, ഡയാലിസിസ് സെന്റർ, സ്ത്രി, പുരുഷ വാർഡുകൾ, പാർക്കിങ് സൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 8 കോടി രൂപ ചെലവിലാണ് കാത്ത് ലാബ് നിർമിച്ചത്. കലക്ടർ ഡോ. രേണുരാജ് കൺവീനറും ഒ.ആർ കേളു എംഎൽഎ ചെയർമാനുമായി സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ കലക്ടർ രേണു രാജ്, ഒ.ആർ. കേളു എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ അധ്യക്ഷ സി.കെ രത്നവല്ലി  തുടങ്ങിയവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA