പൊഴുതന (വയനാട്) ∙ മദ്യ ലഹരിയിൽ ജ്യേഷ്ഠൻ അനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. പഴയ അച്ചൂർ അഞ്ചാം നമ്പർ കോളനിയിലെ ഏലപ്പള്ളി റെനി (33) ആണ് മരിച്ചത്. സഹോദരൻ ബെന്നിയെ (35) വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത്: വെള്ളി രാത്രി മദ്യപിച്ച് എത്തിയ ഇരുവരും തമ്മിൽ വീട്ടിനുള്ളിൽ വച്ച്‍ വാക്കേറ്റമുണ്ടാകുകയും ഏറെ നേരം അടിപിടിയും ബഹളവും നടക്കുകയും ചെയ്തു. സംഘർഷത്തിനിടെ ബെന്നി റെനിയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. റെനിയും ബെന്നിയും അമ്മ ഡെയ്സിയും ആണ് വീട്ടിൽ താമസിക്കുന്നത്. അച്ഛൻ ജോർജ് വർഷങ്ങൾക്കു മുൻപ് മരിച്ചു. ഡെയ്സിയാണു നാട്ടുകാരെ വിവരം അറിയിച്ചത്.
മദ്യ ലഹരിയിൽ അനുജനെ തലയ്ക്കടിച്ചു കൊന്നയാൾ അറസ്റ്റിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.