ADVERTISEMENT

അമ്പലവയൽ ∙ മീനമാസത്തിലും വേനൽമഴ കുറഞ്ഞതോടെ പുഴകളും തോടുകളും ഉള്‍പെടെയുള്ള ജലാശയങ്ങളില്‍ വെള്ളം അതിവേഗം താഴുന്നു. മീനമാസം പകുതിയോട് അടുക്കുമ്പോഴും ജില്ലയില്‍ വേനൽ മഴ  കാര്യമായി പെയ്യുന്നില്ല. താപനില ഉയർന്നു നിൽക്കുകയും ചെയ്യുന്നു. ശുദ്ധജലത്തിനും ജലസേചനത്തിനും മാര്‍ഗമില്ലാതെ പ്രതിസന്ധി രൂക്ഷമാകുകയാണ്. ജില്ലയിൽ ഇത്തവണ താപനില 34 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരെ എത്തിയിരുന്നു. ഫെബ്രുവരി മാസത്തിന്റെ തുടക്കം തന്നെ താപനില 31 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് എത്തിയതോടെ  മുൻ വർഷങ്ങളെക്കാൾ ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്.

സാധാരണയായി വയനാട്ടില്‍ ഫെബ്രുവരിയില്‍ താപനില കാര്യമായി ഉയർന്നിരുന്നില്ല. 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമേ ഉണ്ടായുള്ളൂ. എന്നാൽ ഇൗ വർഷം ഏകദേശം എല്ലാ ദിവസങ്ങളിലും 30 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില. മാർച്ച് മാസത്തിലും താപനില മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്നു. കുംഭ മാസത്തിലും വേനൽ മഴ ജില്ലയിൽ വളരെ കുറവായിരുന്നു. കിണറുകളിൽ ജലനിരപ്പ് താഴ്ന്നത് ആദിവാസി മേഖലയിലടക്കം ശുദ്ധജലക്ഷാമവും രൂക്ഷമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com