വൈദ്യുതി മുടക്കംഇന്ന്കാട്ടിക്കുളം ∙ 8.30–5.30: ആർത്താറ്റുകുന്ന്, ശ്രീമംഗലം, അരണപ്പാറ, ചോലങ്ങാടി, നരിക്കൽ, വെള്ളറ, തോൽപെട്ടി. വെള്ളമുണ്ട ∙ 9–5.30: തേറ്റമല, വെള്ളിലാടി. പുൽപള്ളി ∙ 9–5: കേളക്കവല, കളനാടിക്കൊല്ലി, മൂഴിമല ടവർ.
മദ്രാസ് റെജിമെന്റിന്റെ വൺ ടു വൺ ചർച്ചകൽപറ്റ ∙ മദ്രാസ് റെജിമെന്റിലെ വിമുക്ത ഭടന്മാർക്കും വീർ നാരിമാർക്കും മദ്രാസ് റെജിമെന്റ് ഏപ്രിൽ 20 ന് ജില്ലയിൽ വൺ ടു വൺ ചർച്ച സംഘടിപ്പിക്കും. പങ്കെടുക്കുന്നവർ സൈനിക ക്ഷേമ ഓഫിസ്, രണ്ടാം നില, എ ബ്ലോക്ക്, സിവിൽ സ്‌റ്റേഷൻ, കൽപറ്റ, വയനാട്- 673122 എന്ന വിലാസത്തിൽ ബന്ധപ്പെടണം. 04936 202668.
വായ്പകൾ തീർപ്പാക്കാംകൽപറ്റ ∙ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കാലാവധി കഴിഞ്ഞ വായ്പകളും റവന്യു റിക്കവറിക്ക് വിധേയമായ വായ്പകളും 100% പിഴപ്പലിശ ഒഴിവാക്കി 31 വരെ തീർപ്പാക്കാമെന്ന് കോർപറേഷൻ മാനേജർ അറിയിച്ചു.
ഫുട്ബോൾ പരിശീലനംപുൽപള്ളി ∙ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ഫുട്ബോൾ പരിശീലന ക്യാംപിന്റെ രണ്ടാംഘട്ടം പരിശീലനം ഏപ്രിൽ 1 ന് ആരംഭിക്കും. 8 മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം. ഫോൺ 96058 61168.
ക്രിക്കറ്റ് കോച്ചിങ് ക്യാംപ് കൃഷ്ണഗിരി ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാംപ് ഏപ്രിൽ 3 മുതൽ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കും. 8നും 18 വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാമെന്ന് ജില്ലാ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു. 9020 121400.