ബത്തേരി∙ നൂൽപുഴ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ നെല്ലുൽപാദന വർധന ലക്ഷ്യമിട്ട് ഡ്രോൺ വഴി വളവും മരുന്നും തളിക്കുന്ന പദ്ധതിക്ക് തുടക്കമായി. നൂൽപുഴ കൃഷി ഭവനും അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പുത്തൻകുന്ന് പാടശേഖര സമിതിയിലെ തീണൂർ വയലിലാണ് ആദ്യ വളപ്രയോഗം നടത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എം,എ. ദിനേശൻ, സുമ ഭാസ്കരൻ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ. രാവുണ്ണി, കൃഷി ഓഫിസർ മറിയുമ്മ, അരുൾ അർസൽ, കൃഷി അസിസ്റ്റന്റ് രതീഷ്, പാടശേഖര സമിതി സെക്രട്ടറി കുര്യച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.