ADVERTISEMENT

തുല്യതാ കോഴ്സ്; റജിസ്ട്രേഷൻ സമയപരിധി നീട്ടി : കൽപറ്റ ∙ സംസ്ഥാന സാക്ഷരതാ മിഷൻ വഴി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 4 ,7, 10 ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള തുല്യതാ കോഴ്സുകളിലേക്ക് റജിസ്ട്രേഷൻ നടത്താനുള്ള സമയ പരിധി ഏപ്രിൽ 10 വരെ നീട്ടി. ഏഴാം തരം പാസായ 17 വയസ്സ് പൂർത്തിയായവർക്കും 2019 വരെ എസ്എസ്എൽസി പരീക്ഷ എഴുതി തോറ്റവർക്കും പത്താം തരം തുല്യതയ്ക്ക് ചേരാം. പത്താം തരം പാസായ 22 വയസ്സ് പൂർത്തിയായവർക്ക് പ്ലസ് ടു, പ്രീഡിഗ്രി തോറ്റവർക്കും ഇടയ്ക്ക് പഠനം നിർത്തിയവർക്കും ഹയർ സെക്കൻഡറി ഹ്യൂമാനിറ്റീസ് കോഴ്സിന് അപേക്ഷിക്കാം. http://www.literacymisssion kerala.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം.   വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫിസുമായോ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങളേയോ സമീപിക്കാം. 04936 202091.

അപേക്ഷ ക്ഷണിച്ചു : കൽപറ്റ ∙ കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കീഴിൽ കൽപറ്റയിൽ പ്രവർത്തിക്കുന്ന പ്രധാൻമന്ത്രി കൗശൽ കേന്ദ്രയിൽ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പത്താംതരം പൂർത്തിയാക്കിയ 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം.   ഏപ്രിൽ 3, 4 തീയതികളിൽ നേരിട്ട് എത്തി റജിസ്റ്റർ ചെയ്യണം.  7907405892.

ഓൺലൈൻ പ്രോഡക്ട് ചാലഞ്ച് : കൽപറ്റ ∙ കൃഷി വകുപ്പ് 'കേരളഗ്രോ' എന്ന ഏകീകൃത ബ്രാൻഡിൽ കാർഷിക മൂല്യവർധിത ഉൽപന്നങ്ങൾ ഓൺലൈൻ വ്യാപാരം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയുള്ള വിപണനം നടത്തുന്നു. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ള കർഷകർ, സംരംഭകർ, കർഷക ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, എഫ്പിഒകൾ എന്നിവർ ഏപ്രിൽ 3 നകം അതത് കൃഷിഭവനുമായി ബന്ധപ്പെടണം.

വൈദ്യുതി മുടക്കം : ഇന്ന് കാട്ടിക്കുളം ∙ പകൽ 9–5. കൂടൽക്കടവ്, മലയിൽപീടിക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com