ADVERTISEMENT

മീനങ്ങാടി ∙ വണ്ടിച്ചിറ, തുമ്പക്കുനി, പള്ളിക്കമൂല തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ കാത്തിരിപ്പിന് പരിഹാരമായി തുമ്പക്കുനിയിൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി. 2014ൽ തുമ്പക്കുനിയിൽ കോൺക്രീറ്റ് പാലത്തിനും അപ്രോച്ച് റോഡിനുമായി 50 ലക്ഷം എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നെങ്കിലും തുക അപര്യാപ്തമായിരുന്നു. പുഴയ്ക്കു കുറുകെ പാലം ഇല്ലാത്തതിനാൽ ഇതുവഴി ഗതാഗതം സാധ്യമായിരുന്നില്ല. മഴക്കാലത്ത് ഉൾപ്പെടെ പാലമില്ലാത്തതിനാൽ ഇരുഭാഗത്തുനിന്നുള്ളവർക്ക് യാത്ര ബുദ്ധിമുട്ടായിരുന്നു. താൽക്കാലിക മരപ്പാലമാണ് എല്ലാവരും ഉപയോഗിച്ചിരുന്നത്.

2019-20 വർഷം പദ്ധതിക്കായി 30 ലക്ഷം വകയിരുത്തി. 2019 ഒ‍ാഗസ്റ്റ് 30ന് പ്രാരംഭ പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 4.50 ലക്ഷം സർക്കാർ അനുവദിച്ചു. പിന്നീടു വിശദമായ സ്ഥലപരിശോധനയും പാലത്തിന്റെ രൂപകൽപനയും പൂർത്തിയാക്കി. 2021 ഡിസംബർ ഒന്നിന് സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം പാലത്തിനും അപ്രോച്ച് റോഡിനുമായി 12 കോടിയുടെ ഭരണാനുമതി ലഭിച്ചു. 2022 ജൂലൈ 22ന് സാങ്കേതികാനുമതിയും ലഭിച്ചു. പ്രവൃത്തിയുടെ ടെൻഡർ നടപടികളും പൂർത്തിയായി. 21.55 മീറ്ററിന്റെ രണ്ട് സ്പാനുകളും 22.00 മീറ്ററിന്റെ ഒരു സ്പാനും ഉൾപ്പെടെ പാലത്തിന്റെ ആകെ നീളം 65.10 മീറ്ററാണ്. ഇരുവശവും 1.50 മീറ്റർ വീതിയിൽ നടപ്പാതയോടുകൂടി 11.00 മീറ്ററാണു വീതി. വണ്ടിച്ചിറ കവല ഭാഗത്ത് 900 മീറ്ററും പള്ളിക്കമൂല ഭാഗത്ത് 1144 മീറ്ററും നീളത്തിലാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. 

ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ, ഏഴു കലുങ്കുകൾ 1655 മീറ്റർ ഡ്രൈനേജ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. . പാലത്തിന്റെ നിർമാണവും നിലവിലുള്ള റോഡിന്റെ നവീകരണവും അപ്രോച്ച് റോഡും ഉൾപ്പെടെ പൂർത്തിയാകുന്നതോടെ മീനങ്ങാടിയിൽ നിന്ന് ചെണ്ടക്കുനി -വണ്ടിച്ചിറ കവല വഴി തുമ്പക്കുനിയിലേക്ക് വാഹനയാത്ര സുഗമമാകും.

തുമ്പക്കുനി പാലത്തിൽ 5.50 മീറ്റർ വീതിയിലാണ് ഉപരിതല ടാറിങ് പ്രവൃത്തി ചെയ്യുന്നത്. 18 മാസമാണ് പൂർത്തീകരണ കാലാവധി. പ്രവൃത്തി വൈകാതെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com