ADVERTISEMENT

മീനങ്ങാടി ∙ സൂര്യകാന്തി പൂത്ത് വാര്യാട്, പൂക്കൾ ആസ്വാദിക്കാനും കാഴ്ച കാണാനും സഞ്ചാരികളുടെ തിരക്ക്. വാര്യാട് ദേശീയ പാതയോരത്താണ് സ്വകാര്യ വ്യക്തി കൃഷിയിടത്തിൽ സൂര്യകാന്തികൾ പൂത്തത്.  4 ഏക്കറിലേറെ സ്ഥലത്താണ് സൂര്യകാന്തി കൃഷിയിറക്കിയത്. അവധിക്കാലമായതോടെ ജില്ലയിലേക്ക് എത്തുന്ന നിരവധി സഞ്ചാരികൾക്ക് നിറ കാഴ്ചയായിരിക്കുകയാണ് സൂര്യകാന്തി.  ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്ന നിരവധി പേർ പൂപാടം  കണ്ടും ഫെ‍ാട്ടോകൾ എടുത്തുമാണ് മടങ്ങുന്നത്. 

പൂക്കൾ കാണാൻ ആളുകളുടെ തിരക്കേറിയതോടെ പ്രദേശത്തെ കൃഷികൾ നോക്കുന്ന എസ്.കെ. പ്രഭാകരൻ, ബേബി തോമ്പ്രയിൽ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശകരെ നിയന്ത്രിക്കുന്നത്. കർണാടകയിലെ ഗുണ്ടൽപേട്ടയിൽ സൂര്യകാന്തി പാടങ്ങൾസഞ്ചാരികൾ ഒഴുകാറുണ്ട്. ഇതിനിടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ കർഷകർ ജില്ലയിൽ പലയിടങ്ങളിലും സൂര്യകാന്തി കൃഷി ചെയ്തിട്ടുണ്ട്. എല്ലായിടങ്ങളിലും മികച്ച രീതിയിൽ പൂക്കളുണ്ടാകുകയും കാഴ്ചകൾ കാണാൻ നിരവധി പേർ എത്തുകയും ചെയ്യുന്നുണ്ട്.  ജില്ലയുടെ കാലാവസ്ഥ പൂകൃഷിക്ക് അനുയോജ്യമാണെന്ന വിലയിരുത്തൽ കാലങ്ങളായിട്ടുണ്ടെങ്കിലും വാണിജ്യ അടിസ്ഥാനത്തിൽ എവിടെയും കൃഷികൾ ആരംഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com