ADVERTISEMENT

മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉദ്യോഗസ്ഥരെ അറിയിക്കാൻ സങ്കട സമരവുമായി യൂത്ത് കോൺഗ്രസ്. രോഗികളുമായി സംവദിച്ചശേഷം സൂപ്രണ്ട് ഓഫിസിലെത്തി സങ്കട ഹർജി നൽകി. സിടി സ്കാൻ മാനന്തവാടിയിൽത്തന്നെ ഉറപ്പു വരുത്താമെന്നും ഹൃദ്രോഗ പരിശോധന മുഴുവൻ ശനിയാഴ്ചയ്ക്കകം ലാബിൽ സാധ്യമാക്കാമെന്നും മെഡിക്കൽ സ്റ്റോർ 15 ദിവസത്തിനകം കാര്യക്ഷമമാക്കാമെന്നും എൻഐസിയു ഒരു മാസത്തിനകം തുറന്നു നൽകാമെന്നും പേ വാർഡ് 15 ദിവസത്തിനകം തുറക്കാമെന്നും ഉറപ്പുനൽകിയതായി യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി എ.എം.നിശാന്ത്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് വാളാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സി.എച്ച്. സുഹൈർ, എ.ബിജി, എൽബിൻ മാത്യു, വി.സി.വിനീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റ് ഷംസീർ അരണപ്പാറ, റോബിൻ ഇലവുങ്കൽ, ഷിന്റോ കല്ലിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com