ADVERTISEMENT

ഗൂഡല്ലൂർ ∙ നീലഗിരി വസന്തോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പഴവർഗ പ്രദർശനം കൂനൂരിലെ സിംസ് ഉദ്യാനത്തിൽ മന്ത്രി കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഴവർഗ പ്രദർശനം ഇന്നു സമാപിക്കും. രണ്ടു ദിവസമായി നടക്കുന്ന പഴവർഗ പ്രദർശനത്തോടെ ഈ വർഷത്തെ വസന്തോത്സവ പരിപാടികൾക്കു കൊടിയിറങ്ങും.

തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഒട്ടേറെ പഴവർഗങ്ങൾ കൂനൂരിൽ പ്രദർശിപ്പിച്ചു. ഉദ്യാനത്തിന്റെ കവാടത്തിലായി 12 ടൺ കൈത ചക്കകളില്‍ നിർമിച്ച കൂറ്റൻ കൈതച്ചക്കയുടെ രൂപമാണ് ഏറെ ആകർഷകമായത്. ഓറഞ്ച് കൊണ്ടുള്ള പിരമിഡുകൾ, മുന്തിരിയിൽ നിർമിച്ച മലയണ്ണാന്റെ രൂപം എന്നിവ സഞ്ചാരികൾക്കു വിസ്മയം പകർന്നു. കൂനൂർ, കോത്തഗിരി, ഊട്ടി ഭാഗങ്ങളിൽ വിളയുന്ന എല്ലാ പഴവർഗങ്ങളും പ്രദർശിപ്പിച്ചു.   നീലഗിരി എംപി എ. രാജ മുഖ്യപ്രഭാഷണം നടത്തി  കലക്ടർ എസ്.പി. അമൃത് അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com