ADVERTISEMENT

അമ്പലവയൽ∙ സിപിഐ ഭരിക്കുന്ന വകുപ്പിന്റെ കീഴിലുള്ള  സ്ഥാപനത്തിനെതിരെ സിപിഐയുടെ നേതൃത്വത്തിൽ സമരം. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിനെതിരെയാണു സിപിഐ കഴിഞ്ഞ ദിവസം അനിശ്ചിതകാല സമരം ആരംഭിച്ചത്. കാർഷിക ഗവേഷണ കേന്ദ്രത്തിലെ അഴിമതി അന്വേഷിക്കുക, കേന്ദ്രം മേധാവി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം.കാർഷിക മേഖലയിലെ ഗവേഷണങ്ങളിലൂടെ കർഷകർക്ക് സഹായകരമാകേണ്ട സ്ഥാപനത്തിൽ കാലങ്ങളായി ഗവേഷണം മാത്രം നടക്കുന്നില്ലെന്നും,  മറ്റു പ്രവർത്തനങ്ങളിലെല്ലാം വ്യാപക അഴിമതിയുണ്ടെന്നുമാണു സമരക്കാരുടെ ആക്ഷേപം. തെ‍ാഴിലാളി നിയമനം സംബന്ധിച്ചു ആരോപണങ്ങളുണ്ട്.  കാർഷിക കോളജിലെ താൽക്കാലിക നിയമനങ്ങളിലും സിപിഐ അഴിമതി ആരോപിക്കുന്നു.

അനിശ്ചിതകാല സമരം തുടരുന്നു

അമ്പലവയൽ ∙  തൊഴിൽ നിഷേധത്തിനെതിരെയും, ഫാമിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ മുൻപിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം തുടരുന്നു. എം.സി സുമേഷ്, വിൻസെന്റ് പുത്തട്ട്, അമൽ തുടങ്ങിയവർ നേതൃത്വം നൽകി. 

അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ രഹസ്യ ഇന്റർവ്യൂ നടത്തിയെന്ന് ആരോപിച്ച് എഐവൈഎഫ് നടത്തിയ പ്രതിഷേധം സി.എം. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.

എഐവൈഎഫ് ധർണ നടത്തി

അമ്പലവയൽ ∙ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഉദ്യോഗാർഥികളെ അറിയിക്കാതെ രഹസ്യ ഇന്റർവ്യൂ നടത്തിയെന്ന് ആരോപിച്ച് എഐവൈഎഫ്  പ്രതിഷേധ ധർണ നടത്തി. കാർഷിക ഗവേഷണ കോളജിലെ 17 ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ഉദ്യോഗാർഥികളെ അറിയിക്കാതെ ഉദ്യോഗസ്ഥർ രഹസ്യമായി നടത്തിയെന്നാണ് ആരോപണം. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.എം സുധീഷ് ഉദ്ഘാടനം ചെയ്തു. അമൽ ശശി,  ഷിന്റോ താമരച്ചാലിൽ,  മുഹമ്മദ് മൊട്ടത്ത്, ഷൈജോ,  സതീഷ് കരടിപ്പാറ എന്നിവർ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com