വയനാട് ജില്ലയിൽ ഇന്ന് (31-05-2023); അറിയാൻ, ഓർക്കാൻ

wayanad-map
SHARE

അധ്യാപക നിയമനം: വടുവൻചാൽ   ∙ ഗവ. ഹൈസ്കൂളിൽ  ഒഴിവുള്ള  എച്ച്എസ്ടി മലയാളം, ഇംഗ്ലിഷ്,  ഹിന്ദി,  ഫിസിക്കൽ സയൻസ്, മ്യൂസിക്,  യുപിഎസ്ടി, യുപി ജൂനിയർ അറബിക്  തസ്തികകളിലേക്കുള്ള  ഇന്റർവ്യൂ  ജൂൺ   2 ന്  10 ന്  സ്കൂൾ  ഓഫിസിൽ നടക്കും.

ബത്തേരി∙ ബത്തേരി ജിവിഎച്ച്എസി(ടിഎച്ച്എസ്)ൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ സീനിയർ കണക്ക് ,ഒപ്റ്റിക്കൽ ഫൈബർ ടെക്നിഷ്യൻ അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച ജൂൺ 3ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫിസിൽ. 04936–220710

കൽപറ്റ ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അധ്യാപക കൂടിക്കാഴ്ച ജൂൺ 7 മുതൽ 9 വരെ പിഎസ്‌സി ജില്ലാ ഓഫിസിൽ നടക്കും. 

ബത്തേരി ∙ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ എച്ച്എസ്എ മലയാളം (പാർട്ട് ടൈം)  നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 5ന് രാവിലെ 11ന്. 04936 220147.

കുഞ്ഞോം ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എൽപിഎസ്എ, എൽപി അറബിക്, യുപി ഹിന്ദി, യുപിഎസ്എ, എച്ച്എസ്ടി അറബിക്, എച്ച്എസ്ടി ഗണിതം അധ്യാപക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നാളെ ഉച്ച കഴിഞ്ഞ്  2ന്.അറിയിപ്പ്

മേപ്പാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ഹിന്ദി, ഉറുദു, തമിഴ്, ഫിസിക്കൽ സയൻസ് (തമിഴ്), സോഷ്യൽ സയൻസ് (തമിഴ്), സംഗീതം, യുപിഎസ്എ, യുപിഎസ്എ (തമിഴ്) താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 2ന് 10ന്. 

മുണ്ടക്കുറ്റി ∙ കുറുമ്പാല ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, എൽപി വിഭാഗം അറബിക് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 2ന് ഉച്ചയ്ക്ക് 2ന്. 

കൽപറ്റ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ  നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലിഷ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10നും വൊക്കേഷനൽ ടീച്ചർ എഫ്സിടി, ജിഎൻആർ (അഗ്രികൾചർ) നിയമനത്തിന്  11നും, നോൺ വൊക്കേഷനൽ ടീച്ചർ ഫിസിക്സ് 12നും,  നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി 1.30നും നോൺ വൊക്കേഷനൽ ടീച്ചർ ബയോളജി 2.30നും വൊക്കേഷനൽ ടീച്ചർ ഡിഎഫ്ഇ (വെറ്ററിനറി) 3.30നും കൂടിക്കാഴ്ച. 

അതിരാറ്റുകുന്ന് ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്എ ഹിന്ദി പാർട്ട് ടൈം താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ‍‍ജൂൺ 2നു രാവിലെ 11ന്. 

വടുവൻചാൽ ∙ മൂപ്പൈനാട്  പഞ്ചായത്തിലെ ബഡ്സ് സ്കൂളിലേക്ക്   അധ്യാപികയെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 6നു രാവിലെ 10.30നു പഞ്ചായത്ത് ഓഫിസിൽ.  04936217499.

അപേക്ഷ ക്ഷണിച്ചു

കണിയാമ്പറ്റ ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് പ്ലസ്‌വൺ സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം സ്‌കൂൾ ഓഫിസ്, കൽപറ്റ ഐടിഡിപി ഓഫിസ്, മാനന്തവാടി, ബത്തേരി ടിഡിഒ ഓഫിസുകളിലും ലഭിക്കും. ജൂൺ 9നു മുൻപ് സ്‌കൂൾ ഓഫിസിൽ അപേക്ഷകൾ നൽകണം. 04936 284818.

കൂടിക്കാഴ്ച 6ന്

മാനന്തവാടി ∙ ഗവ. കോളജിലെ ഹോസ്റ്റലുകളിൽ നൈറ്റ് വാച്ച്മാൻമാരുടെ 2 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 6ന് ഉച്ച കഴിഞ്ഞ് 2ന് കോളജിൽ.  04935 240351.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS