വയനാട് ജില്ലയിൽ ഇന്ന് (01-06-2023); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക നിയമനം: വാളവയൽ ∙ ഗവ. ഹൈസ്കൂളിൽ ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 11.30 ന് സ്കൂൾ ഓഫിസിൽ നടക്കും. എൽപിഎസ്എ , എച്ച്എസ്എ ഹിന്ദി (പാർട് ടൈം) എച്ച്എസ്എ ഫിസിക്കൽ സയൻസ് എന്നി തസ്തികകളിലേയ്ക്കാണ് നിയമനം.
മേപ്പാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതം താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
പനങ്കണ്ടി ∙ ഗവ. ഹൈസ്കൂളിൽ യുപി സ്കൂൾ ടീച്ചർ, എച്ച്എസ്ടി സംസ്കൃതം, അറബിക് ടീച്ചർ എൽപി താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് ശേഷം 2ന്.
വാകേരി ∙ ജിവിഎച്ച്എസ്എസിൽ എംഎൽടി, ലൈവ് സ്റ്റോക്ക്, ഒൻട്രപ്രനർ അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 5 ന് ഉച്ചയ്ക്ക് 2 ന്. 04936 229296.
മൂപ്പൈനാട് ∙ ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിൽ അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 6ന് രാവിലെ 10.30ന്. 04936 217499.
വേലിയമ്പം ∙ ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷണൽ അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 5ന് 10.30 ന് സ്കൂളിൽ നടക്കും.
മാനന്തവാടി ∙ വാളേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഇംഗ്ലിഷ്, ജൂനിയർ കൊമേഴ്സ് തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടക്കും.
മാനന്തവാടി ∙ ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മലയാളം തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടക്കും.
പ്ലസ് വൺ പ്രവേശനം
നൂൽപുഴ ∙ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചോലനായ്ക്കർ, കാട്ടുനായ്ക്കർ, കുറുംബർ, കാടർ, കൊറഗർ എന്നീ വിഭാഗങ്ങളിൽ നിന്നും പത്താം തരം പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം സ്‌കൂൾ ഓഫിസ്, ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്, ട്രൈബൽ എക്സറ്റൻഷൻ ഓഫിസുകളിൽ ലഭിക്കും. അപേക്ഷകൾ 9 ന് അകം ലഭിക്കണം. 8086860050.
കാർഡ് നിർബന്ധമാക്കും
കൽപറ്റ ∙ ജനറൽ ആശുപത്രിയിൽ 15 മുതൽ ഒപി ടിക്കറ്റ് എടുക്കുന്നതിന് യുഎച്ച്ഐഡി കാർഡ് നിർബന്ധമാക്കും. യുഎച്ച്ഐഡി കാർഡ് എടുക്കാത്തവർ 15 ന് അകം എടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.