പനവല്ലിയിൽ കടുവാ ഭീഷണി; പശുക്കിടാവിനെ കൊന്നു
Mail This Article
×
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിൽ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും കടുവാ ഭീഷണി. ജനവാസമേഖലയിൽ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലിയിലെ പുളിക്കൽ മാത്യുവിന്റെ വെച്ചൂർ വിഭാഗത്തിൽപെട്ട ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് ചൊവ്വാഴ്ച രാത്രി കടുവ കൊന്നത്. വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
കാൽപാടുകൾ കടുവയുടെതാണെന്നു സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയും പ്രദേശത്തു കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കടുവയെ നിരീക്ഷിക്കുന്നതിനു ക്യാമറ സ്ഥാപിക്കുമെന്നു വനപാലകർ പറഞ്ഞു. കടുവയെ ഉടൻ കൂട് വച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലം സന്ദർശിച്ച കേരള ഫാർമേഴ്സ് അസോസിയേഷൻ നേതാക്കളും പ്രതിഷേധമുയർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.