വയനാട് ജില്ലയിൽ ഇന്ന് (02-06-2023); അറിയാൻ, ഓർക്കാൻ

wayanad-map
SHARE

സാഹസിക ടൂറിസം; ഓപ്പറേറ്റർമാർ റജിസ്റ്റർ ചെയ്യണം: സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഈ രംഗത്തു പ്രവർത്തിക്കുന്ന ഓപ്പറേറ്റർമാർക്ക് വിനോദസഞ്ചാര വകുപ്പ് ഓൺലൈൻ റജിസ്ട്രേഷൻ സമ്പ്രദായം നടപ്പാക്കുന്നു. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ നേരിട്ടുള്ള സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തിലാകും റജിസ്ട്രേഷൻ നൽകുക. ജില്ലയിൽ സാഹസിക ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാർ അടക്കമുള്ള സ്ഥാപനങ്ങൾ https://www.keralaadventure.org/online-registrstion/https://www.keralatourism.org/business എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാർ പ്രത്യേക മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ കൂടുതൽ പ്രചാരത്തിലുള്ള 30 സാഹസിക ടൂറിസം ആക്ടിവിറ്റികൾ ഉൾക്കൊള്ളിച്ചാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്. വിവരങ്ങൾക്ക് : 0471–2320777, 9656011630 

മെഡിക്കൽ ഓഫിസർ, പിആർഒ, ലാബ് ടെക്നിഷ്യൻ

കൽപറ്റ ∙ ആരോഗ്യ കേരളം വയനാടിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ, പിആർഒ, ലാബ് ടെക്നിഷ്യൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ 6ന് അകം ജില്ലാ പ്രോഗ്രാം മാനേജർ, എൻഎച്ച്എം, മായോസ് ബിൽഡിങ്, കൈനാട്ടി, കൽപറ്റ നോർത്ത്- 673122 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭിക്കണം.  04936 202771.

പ്ലസ് വൺ അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ∙ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ കൊമേഴ്സ്, സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ സൂപ്രണ്ട്, പ്രിൻസിപ്പൽ എംആർഎസ് നല്ലൂർനാട് കുന്നമംഗലം പി.ഒ, വയനാട് എന്ന വിലാസത്തിലോ, ammrghnsallornad@gmail.com എന്ന ഇ-മെയിലിലോ  9ന് വൈകിട്ട് 5 നകം ലഭിക്കണം.  04935 293868.  

ഡിഗ്രി, പിജി പ്രവേശനം

മാനന്തവാടി ∙ പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എംകോം ഫിനാൻസ്, ബിഎസ്​സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജിൽ നേരിട്ടെത്തിയോ ihrdadmissions.org എന്ന വെബ്‌സൈറ്റിലുടെ ഓൺലൈനായോ അപേക്ഷിക്കാം.  8547508620.

മഹിളാ സമൃദ്ധി യോജന

കൽപറ്റ ∙ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന ‘മഹിളാ സമൃദ്ധി യോജന’യ്ക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനു  പട്ടികജാതിയിൽപ്പെട്ട, തൊഴിൽരഹിതരായ യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം കോർപറേഷന്റെ കൽപറ്റ പിണങ്ങോട് റോഡ് ജംക്​ഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫിസിൽ ലഭിക്കും. 04936 202869.

റാങ്ക് ലിസ്റ്റ് റദ്ദായി

കൽപറ്റ ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് - II (കാറ്റഗറി നമ്പർ: 07/2018) തസ്തികയ്ക്കായി 2020 മാർച്ച് 26 ന് നിലവിൽ വന്ന 170/2020/ഡിഒഡബ്ല്യു നമ്പർ റാങ്ക് ലിസ്റ്റ് റദ്ദായതായി ജില്ലാ പിഎസ്​സി ഓഫിസർ അറിയിച്ചു.

വിദ്യാഭ്യാസ അവാർഡ്

കൽപറ്റ ∙ വ്യാപാരി വ്യവസായി സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് നൽകാൻ മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഫോട്ടോയും സംഘം സെക്രട്ടറിക്ക് നൽകണം.

അധ്യാപക ഒഴിവ് 

കരിങ്കുറ്റി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന്. 

വൈത്തിരി ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഹിന്ദി, ഫിസിക്കൽ സയൻസ്, എഫ്ടിഎം താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച നാളെ രാവിലെ 11ന്.  04936 255618.

ചീരാൽ ∙ ഗവ. മോഡൽ ഹയർ ‍സെക്കൻഡറി സ്‌കൂളിൽ ഹിന്ദി, ചിത്രകല താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 5ന് രാവിലെ 10.30 ന്.   04936 262217.

വാരാമ്പറ്റ ∙ ഗവ. ഹൈസ്‌കൂളിൽ ജൂനിയർ ലാംഗ്വിജ് ടീച്ചർ ഹിന്ദി, എച്ച്എസ്ടി ഹിന്ദി താൽക്കാലിക നിയമനത്തിനുള്ളകൂടിക്കാഴ്ച  6ന് രാവിലെ 10 ന്.  9446645756.

മീനങ്ങാടി ∙ ഐഎച്ച്ആർഡി മോഡൽ കോളജിൽ കംപ്യൂട്ടർ വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10 ന്.  8547005077.

പനമരം∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഹിന്ദി, ഹിസ്റ്ററി, ജ്യോഗ്രഫി അധ്യാപക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 5 ന് രാവിലെ 11 ന് നടക്കും.

ബത്തേരി∙ എടക്കൽ ജിഎൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള പാർട് ടൈം ജൂനിയർ അറബിക് താൽകാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 5ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS