ADVERTISEMENT

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം; പനമരം ∙ ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം നാളെ മുതൽ 10 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കണിയാമ്പറ്റ പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് ലഭ്യമാകും. 9074583866.

അധ്യാപക നിയമനം 

കെല്ലൂർ ∙ ഗവ. എൽപി സ്‌കൂളിൽ ഫുൾ ടൈം അറബിക് എൽപി താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച 6ന് രാവിലെ 11 നും  എൽപിഎസ്എ കൂടിക്കാഴ്ച ഉച്ച കഴിഞ്ഞ് 2നും. 04935 227038.

മാനന്തവാടി ∙ ഗവ. കോളജിൽ മാത്‌സ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ  ഉച്ച കഴിഞ്ഞ് 2ന്.  04935 240351.

ഇരുളം ∙ ഗവ. ഹൈസ്കൂളിൽ നിലവിലുള്ള ഇംഗ്ലിഷ്, സോഷ്യൽ സയൻസ്, മ്യൂസിക് അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 6ന് 11 മണിക്ക് സ്കൂളിൽ നടക്കും.

മുള്ളൻകൊല്ലി ∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി, സുവോളജി താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 8ന് സ്കൂളിൽ നടക്കും. ഫോൺ. 9447235856.

മാനന്തവാടി ∙ അരണപ്പാറ ജിഎൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 6ന് ഉച്ചയ്ക്ക് ഒന്നിന് നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com