ADVERTISEMENT
അമ്പലവയൽ ∙ ചീങ്ങേരി അമ്പലത്തിന് സമീപം കടുവയുടെ സാന്നിധ്യം. ഇന്നലെ അമ്പലത്തിന്റെ പരിസരത്തു വിവിധ ഇടങ്ങളിൽ കാൽപാടുകൾ  കണ്ടെത്തി. ഇതു കടുവയുടെ തന്നെയാണെന്നാണു നിഗമനം. ഏറെക്കാലത്തിന് ശേഷമാണു പ്രദേശത്ത് കടുവയിറങ്ങുന്നത്. മീനങ്ങാടി, അമ്പലവയൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ മാസങ്ങൾക്കു മുൻപ് സ്ഥിരമായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടത് ജനങ്ങളുടെ ഇടയിൽ ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com