ADVERTISEMENT

കമ്പളക്കാട് ∙ കോട്ടത്തറ പഞ്ചായത്തിലെ വാളാലിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്കും സഹോദരിക്കും പിതാവിനും ബന്ധുക്കളുടെ മർദനം. മർദനമേറ്റ മൂവരും ചികിത്സയിൽ. സംഭവത്തിൽ കോളനിയിലെ സ്ഥിരം പ്രശ്നക്കാരായ 3 പേർക്കെതിരെ കേസെടുത്ത് കമ്പളക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു. വാളാൽ കല്ലുമൊട്ടംകുന്ന് കോളനിയിലെ രാജന്റെ മക്കളെയാണ് കോളനിയിൽ തന്നെയുള്ള ബന്ധുക്കൾ മർദിച്ചത്. അവധി കഴിഞ്ഞ് സ്കൂൾ തുറന്നിട്ടും 9-ാം ക്ലാസ് വിദ്യാർഥി സ്കൂളിൽ എത്താതിരുന്നതിനെത്തുടർന്നു അധ്യാപിക നടത്തിയ അന്വേഷണത്തിലാണു വിദ്യാർഥി അടക്കം ബന്ധുക്കളുടെ മർദനമേറ്റ് ആശുപത്രിയിലാണെന്ന വിവരമറിയുന്നത്.

തുടർന്ന് സ്കൂൾ അധികൃതരുടെ നിർദേശത്തെ തുടർന്ന് ഇവർ കമ്പളക്കാട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഭിന്നശേഷിക്കാരനെയാണ് ആദ്യം കോളനിയിലെ ബന്ധുക്കൾ നിസ്സാര കാരണങ്ങൾ പറഞ്ഞു മർദിച്ചത്. ഇതു തടയാൻ ചെന്ന സഹോദരിയായ പ്ലസ്ടു വിദ്യാർഥിനിയെയും പിതാവിനെയും ക്രൂരമായി മർദിക്കുകയായിരുന്നു. ഇവരുടെ ശല്യത്തെക്കുറിച്ച് മുൻപും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതാണ് തുടരെയുള്ള മർദനത്തിന് കാരണമെന്ന് വീട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com