പൊഴുതനയിൽ മോഷണം നടത്തിയ അതിഥിത്തൊഴിലാളി ഹസ്സനിൽ പിടിയിൽ
Mail This Article
×
വൈത്തിരി ∙ വീടിന്റെ ഓടിളക്കി അകത്തു കയറി പണവും മറ്റും മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ കർണാടകയിൽ നിന്നു വൈത്തിരി പൊലീസ് പിടികൂടി. അസം സ്വദേശി ജാക്കിർ ഹുസൈനെയാണു (21) കർണാടകയിലെ ഹസ്സനിൽ വച്ചു പൊലീസ് പിടികൂടിയത്. ഇവിടത്തെ ഗ്രാനൈറ്റ് ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതി. ഫെബ്രുവരിയിൽ പൊഴുതന അച്ചൂരിലെ ഒരു വീട്ടിൽ നിന്നാണു പ്രതി പണവും മറ്റും മോഷ്ടിച്ചത്. എസ്ഐ എം.കെ. സലിം, സിപിഒമാരായ ഒ.വി. ജെയ്‌സൺ, ആഷ്‌ലിൻ തോമസ്, എം.എം. വിനീഷ്, ഹോംഗാർഡ് അനീഷ് എന്നിവർ അടങ്ങുന്ന പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.