വയനാട് ജില്ലയിൽ ഇന്ന് (09-06-2023); അറിയാൻ, ഓർക്കാൻ

wayanad-map
SHARE

കംപ്യൂട്ടർ പഠനം : കൽപറ്റ ∙ നാഷനൽ കരിയർ സർവീസ് സെന്റർ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി നടത്തുന്ന ഒരു വർഷത്തെ സൗജന്യ കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30. പ്ലസ് ടു പാസ്സായ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ളവർ കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. 0495 2301772.

തൊഴിൽ മേള 24ന്

കൽപറ്റ∙  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 24ന് മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുള്ള പ്രമുഖ സ്വകാര്യ തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. 04936 202534.

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പിഎസ്​സി, യുപിഎസ്​സി, ബാങ്ക് സർവീസ്, ആർആർബി, യുജിസി നെറ്റ്/ജെആർഫ്, കാറ്റ്/മാറ്റ് തുടങ്ങിയ വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനു ധനസഹായം അനുവദിക്കുന്ന ‘യത്നം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ സാമൂഹിക നീതി ഓഫിസിൽ അപേക്ഷ ഫോം ലഭിക്കും. 04936 205307.

മീനങ്ങാടി ∙ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.polyadmission.org/gci എന്ന വെബ്‌സൈറ്റിലൂടെ 30ന് അകം നൽകണം. 04936 248380.

അധ്യാപക നിയമനം

ചീങ്ങവല്ലം ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 13നു രാവിലെ 10.30ന്.

മാനന്തവാടി ∙ തേറ്റമല ഗവ ഹൈസ്കൂളിൽ യുപി ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 12ന് ഉച്ചയ്ക്ക് 2ന്.

മാനന്തവാടി ∙ തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക്, സംഗീതം അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 11ന്.

മാനന്തവാടി ∙ തലപ്പുഴ ഗവ യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവുണ്ട്. അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2ന്.

ബത്തേരി ∙ മാളിക ഗവ. എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്എ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 13നു രാവിലെ 11നു സ്കൂൾ ഓഫിസിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS