പുൽപള്ളി ∙ ഒരു വർഷം മുൻപുണ്ടായ പോക്സോ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ട്യൂഷൻ അധ്യാപകൻ സമാന കേസിൽ വീണ്ടും അറസ്റ്റിൽ. ആനപ്പാറ റൂട്ടിൽ ട്യൂഷൻ സെന്റർ നടത്തുന്ന റീജോ എന്ന അഗസ്റ്റിൻ ജോസി(32)നെയാണു പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക ചൂഷണം ചെയ്തതിനു പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 2ന് ട്യൂഷൻ സെന്ററിൽ വച്ച് കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. കേസായപ്പോൾ പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇതേ കുറ്റകൃത്യങ്ങൾക്ക് ഇയാളുടെ പേരിൽ വേറെയും കേസുകളുണ്ട്. ജാമ്യത്തിലിറങ്ങി വിചാരണ നേരിടുമ്പോഴാണ് വീണ്ടും കേസുണ്ടായത്. ആദ്യ കേസുകളിലെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.