ADVERTISEMENT

കൽപറ്റ ∙ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ആദ്യമായി നടത്തിയ ഉഭയ- ഉരഗജീവികളുടെ ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായി. മുൻപ് സംരക്ഷിത പ്രദേശത്തെ ചില സ്ഥലങ്ങളിൽ ഗവേഷക സംഘം പഠനം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണു നൂറിലധികം പേരടങ്ങുന്ന  ഗവേഷകരും വിദ്യാർഥികളും പ്രകൃതി നിരീക്ഷകരും വനപാലകരും ഉൾപ്പെടുന്ന സംഘം ഈ പ്രദേശത്ത് ഉഭയ - ഉരഗ ജീവികളെ ഒരുമിച്ച് സർവേ നടത്തിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. 

വനം വകുപ്പിന്റെയും സൗത്ത് വയനാട് ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയുടെയും ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ 1  മുതൽ 5   വരെ നടന്ന കണക്കെടുപ്പിൽ കേരള വനഗവേഷണ സ്ഥാപനം, കാലിക്കറ്റ്‌ സർവകലാശാല, കണ്ണൂർ സർവകലാശാല, മലബാർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി, സർപ്പ തുടങ്ങിയ സ്ഥാപനങ്ങളിലും സന്നദ്ധസംഘടനകളിലും നിന്നുമായി  70 വൊളന്റിയർമാരും വനപാലകരും സർവേയിൽ പങ്കെടുത്തു. ബത്തേരി ഗജ ഐബിയിൽ സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന സർവേ ഉദ്ഘാടനം ചെയ്തു.  ധൃതിമാൻ മുഖർജി, ഡോ. സന്ദീപ് ദാസ്, ഡോ. രാജകുമാർ, നിതിൻ ദിവാകർ എന്നിവർ ശിൽപശാല നയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT