ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസ്: 3 പേർ കൂടി പിടിയിൽ

Mail This Article
×
മേപ്പാടി ∙ ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിൽ 3 പേർ കൂടി വനംവകുപ്പിന്റെ പിടിയിലായി. പുതുശ്ശേരിക്കടവ് വെങ്ങണിക്കണ്ടി അഷ്റഫ് (49), കാരയ്ക്കാമല വളപ്പിൽ സലാം (56), കാപ്പംകൊല്ലി കുടുമ്മാൻപറമ്പിൽ മുഹമ്മദ്‌കുട്ടി (59) എന്നിവരാണു പിടിയിലായത്. ഇതോടെ ഇതുവരെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. അഷറഫ് സ്ഥിരം ചന്ദനമോഷണക്കേസിലെ പ്രതിയാണെന്നു അധികൃതർ പറഞ്ഞു. കലക്ടറേറ്റ്, കേണിച്ചിറ പൊലീസ് സ്‌റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ നിന്നു ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ കേസിലെ പ്രതിയാണ്. മാസങ്ങൾക്കു മുൻപു മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നിന്ന് 5 ചന്ദനമരം മുറിച്ചുകടത്തിയതും അഷ്റഫിന്റെ നേതൃത്വത്തിലാണെന്ന് അധികൃതർ പറഞ്ഞു. മുഹമ്മദ്‌കുട്ടി, സലാം എന്നിവർ ഇടനിലക്കാരാണ്. ഇവർ മുഖേനയാണ് മുഖ്യവിൽപനക്കാരനായ അഷ്റഫുമായി ചന്ദനമോഷണസംഘം ബന്ധം സ്ഥാപിച്ചത്. ഇയാളിൽ നിന്നു വാൾ അടക്കമുള്ള ആയുധങ്ങളും ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനവും കസ്‌റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.