ADVERTISEMENT

ബത്തേരി∙ മാസങ്ങൾ നീണ്ട തർക്കങ്ങൾക്കും കൊമ്പുകോർക്കലിനുമൊടുവിൽ നൂൽപുഴയിൽ മുസ്‌ലിം ലീഗിനും കോൺഗ്രസിനുമിടയിൽ സമാധാനത്തിന്റെ കാറ്റ്. ലീഗ് ആവശ്യപ്പെട്ടതു പോലെ കോൺഗ്രസ് തങ്ങളുടെ ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഗോപിനാഥൻ ആലത്തൂരാണ് രാജി വച്ചത്. ഇന്നലെ രാവിലെ പതിനൊന്നേകാലോടെ പഞ്ചായത്ത് സെക്രട്ടറി എ. ജയസുധയ്ക്കു മുൻപാകെയാണ് രാജി സമർപ്പിച്ചത്.

രാജിവയ്ക്കണമെന്ന് ഗോപിനാഥനു മേൽ നേരത്തേ തന്നെ സമ്മർദമുണ്ടിയിരുന്നെങ്കിലും വഴങ്ങിയിരുന്നില്ല. പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയാണ് ഗോപിനാഥനെ രാജിയി‍ൽനിന്ന് പിന്തിരിപ്പിച്ചത്.അതേ തുടർന്ന് ഡിസിസി പ്രസിഡ‍ന്റ് ഗോപിനാഥൻ ആലത്തൂരിനെ പാർട്ടിയിൽ നിന്ന് 6 വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

അധ്യക്ഷ സ്ഥാനം ലീഗിന് നൽകാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള നാടകമാണ് സസ്പെൻഷനെന്ന് ലീഗ് ആരോപിച്ചിരുന്നു. കോൺഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങൾ രണ്ടു വട്ടം ചർച്ച നടത്തിയതിനെത്തുടർന്നാണ് പരിഹരത്തിലേക്ക് എത്തിയത്. രാജിവച്ചതോടെ ഗോപിനാഥന്റെ സസ്പെൻഷൻ പിൻവലിച്ചേക്കും.

രണ്ടു വർഷം കഴിയുമ്പോൾ സ്ഥിരസമിതി അധ്യക്ഷ സ്ഥാനം ലീഗിന് നൽകാമെന്ന് ധാരണയുണ്ടായിരുന്നെന്നും കോ‍ൺഗ്രസ് അത് പാലിക്കുന്നില്ലെന്നുമായിരുന്നു ലീഗിന്റെ പരാതി. ലീഗ് സ്വതന്ത്രൻ എം.എ. ദിനേശന് സ്ഥാനം കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാൽ, അത്തരം കരാർ ഇല്ലെന്നായിരുന്നു പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. വിഷയത്തിൽ ജില്ലാതലത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായം വന്നു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും രണ്ടു ചേരിയായി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഒടുവിൽ നടന്ന ചർച്ചയിലും എം.എ. ദിനേശന് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം നൽകാൻ കഴിയില്ലെന്നും ലീഗിന്റെ മറ്റൊരു സ്വതന്ത്ര അംഗമായ എം.സി. അനിലിനാണെങ്കിൽ കുഴപ്പമില്ലെന്നുമാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇതിനോട് ലീഗ് പൂർണമായി യോജിച്ചില്ലെങ്കിലും രാജി ആദ്യം നടക്കട്ടെയെന്നും സ്ഥാനം ആർക്കു നൽകണമെന്നത് പിന്നീട് ത‌ീരുമാനിക്കാമെന്നും ചർച്ച വന്നു. 

സ്ഥാനക്കൈമാറ്റം നടക്കുമ്പോൾ

എം.എ. ദിനേശന് ക്ഷേമകാര്യ അധ്യക്ഷ സ്ഥാനം നൽകണമെന്നാണ് ലീഗിന്റെ ആഗ്രഹമെങ്കിലും ക്ഷേമകാര്യ സമിതിയിൽ ദിനേശൻ അംഗമല്ല. ലീഗിന്റെ മറ്റൊരു അംഗമായ എം.സി. അനിലാണ് ക്ഷേമകാര്യത്തിലുള്ളത്. അതിനാൽ അനിലിനു വേണമെങ്കിൽ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കി വലിയ തടസ്സങ്ങളില്ലാതെ വേഗത്തിൽ സ്ഥാനം ഏറ്റെടുക്കാം.

എന്നാൽ, അത് എം.എ. ദിനേശന് നൽകണമെങ്കിൽ അനിലും ദിനേശനും നിലവിലുള്ള സ്ഥിരസമിതി സ്ഥാനങ്ങൾ രാജിവച്ച് ദിനേശൻ ക്ഷേമകാര്യ സമിതിയിലും അനിൽ വികസനകാര്യ സമിതിയിലും അംഗമാകണം. പിന്നീട് അവിടെ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും സമിതിയിൽ ഭൂരിപക്ഷം നേടുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT