ADVERTISEMENT

പടിഞ്ഞാറത്തറ∙ സ്വന്തമായി സ്ഥാപിച്ച സോളർ തൂക്കു വേലിയിൽ കൃഷിയിടം സുരക്ഷിതമാക്കി യുവ കർഷകൻ. കുറ്റ്യാംവയൽ കരയച്ചാൽ രാജനാണു കൃഷിയിടത്തിനു ചുറ്റും സോളർ തൂക്കു വേലി സ്ഥാപിച്ചത്. വീടിനോടു ചേർന്നുള്ള 2.5 ഏക്കറാണ് ഇദ്ദേഹത്തിന്നുള്ളത്. കഠിനാധ്വാനം ചെയ്ത് വിളയിച്ചെടുക്കുന്ന വിളവുകളെല്ലാം വന്യ മൃഗങ്ങൾ കൊണ്ടു പോയതോടെ ജീവിതം വഴിമുട്ടി. വനാതിർത്തിയിലെ പഴയ ഫെൻസിങ് കാട്ടാനകൾ  തകരാറിലാക്കുന്നതും കൃഷിയിടം നശിപ്പിക്കുന്നതും പതിവായതോടെയാണ് നൂതന രീതിയിലുള്ള പ്രതിരോധം രാജൻ സ്വയം ഒരുക്കിയത്. 

ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഫെൻസിങ് സ്ഥാപിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങിയത്. സ്വയം നിർമിച്ചതിനാൽ മറ്റ് ചെലവുകൾ ഇല്ലാതെ 4 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കി. കൃഷിയിടത്തിനു ചുറ്റും വേലി വന്നതോടെ വന്യമൃഗങ്ങളും അകന്നു. കൃഷിയിടം  കാർഷിക വിളകൾ കൊണ്ട് സമൃദ്ധമായി. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ മികച്ച രീതിയിൽ ഫെൻസിങ് പ്രവർത്തിക്കുന്നതായി രാജൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT