ADVERTISEMENT

മാനന്തവാടി  ∙ വയനാട് മെഡിക്കൽ കോളജിലെ പ്രസവ വാർഡിലുള്ള ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിടുന്നു. ഇതുവരെയും ഒരു നടപടിയും സ്വീകരിക്കാത്ത  ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.  ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വളരെ കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് രോഗികൾ അടക്കം  ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികൾ  ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നില്ലെന്നാണ് പരാതി.  ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച മണ്ഡലം കമ്മിറ്റി അറിയിച്ചു.  പ്രസിഡന്റ് അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് കണിയാരം, വിഷ്ണു പയ്യമ്പള്ളി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com