ADVERTISEMENT

വൈത്തിരി ∙ തദ്ദേശീയ സ്വാതന്ത്ര്യ സമര സേനാനികളുടെയും നാടിന്റെയും അഭിമാനമായി ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം മാറുമെന്നു   മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. 'സുഗന്ധഗിരി ടിആർഡിഎം പുനരധിവാസ ഭൂമിയിൽ ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ ശിലയിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ അഭിമാന കേന്ദ്രമായി മ്യൂസിയം വളരണം. ഭാവിയിൽ മ്യൂസിയം കൽപിത സർവകലാശാലയായി മാറ്റാൻ കഴിയുമോയെന്നു പരിശോധിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തദ്ദേശീയ ജനത നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. വയനാടൻ മണ്ണ് ദേശാഭിമാനത്തിനു വേണ്ടി പൊരുതി മരിച്ച ധീരന്മാരുടെ മണ്ണാണ്. ഈ ധീര ദേശാഭിമാനികളോടുള്ള ആദരമാണ് ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം. 

ഗോത്ര പാരമ്പര്യ കലകൾ, വാമൊഴി അറിവുകൾ, തനതു ഭക്ഷ്യ അറിവുകൾ, നൈപുണ്യ വൈദഗ്ധ്യം എന്നിവ പരിപോഷിപ്പിക്കുവാനും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നിവയിൽ ഊന്നിയ പ്രവർത്തനോന്മുഖ ഗവേഷണ മേഖലയിലും സമുദായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാനും മ്യൂസിയത്തിലൂടെ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. 

 മ്യൂസിയം മാതൃകാ രൂപത്തിന്റെ അനാഛാദനവും മന്ത്രി നിർവഹിച്ചു.  ടി.സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ട്രൈബൽ മ്യൂസിയത്തെ കേവലം മ്യൂസിയം എന്നതിലുപരി ട്രൈബൽ യൂണിവേഴ്സിറ്റി ആക്കി മാറ്റണമെന്ന് ടി. സിദ്ദീഖ്  മന്ത്രി കെ. രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാണെന്നു മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ചേവായൂരിലെ പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിർത്താഡ്സ്) കീഴിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ 16.66 കോടി ധന സഹായത്തോടെയാണ് മ്യൂസിയം പദ്ധതി നടപ്പാക്കുക. വൈത്തിരി  സുഗന്ധഗിരിയിൽ 20 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന മ്യൂസിയത്തിന്റെ നിർമാണ നടത്തിപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. 

ചടങ്ങിൽ രാഹുൽ ഗാന്ധി എംപിയുടെ സന്ദേശം വായിച്ചു. ഒ.ആർ.കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ജില്ലാ പഞ്ചായത്ത് അംഗം എൻ.സി. പ്രസാദ്, പൊഴുതന പഞ്ചായത്ത് അംഗങ്ങളായ കെ.ഗീത, തുഷാര സുരേഷ്, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡി.ആർ.മേഘശ്രീ, കിർത്താഡ്‌സ് ഡയറക്ടർ ശ്രീധന്യ സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT