ADVERTISEMENT

മാനന്തവാടി ∙  കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ സ്ത്രീകളുടെ പേരും സ്ഥലവും പരസ്യപ്പെടുത്തി ഊമക്കത്ത് പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയ പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. 

ഗ്രൂപ്പ്  രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള തർക്കത്തിൽ ആദിവാസി വിഭാഗത്തിൽ ഉൾപ്പെടെയുള്ള സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിനെതിരെ സിപിഎം നേതാക്കൾ തലപ്പുഴ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഓഫിസ്  ഉപരോധിച്ചവരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഏരിയ കമ്മിറ്റി അംഗം ടി.കെ.  പുഷ്പൻ സമരം ഉദ്ഘാടനം ചെയ്തു. എൻ.എം.ആന്റണി അധ്യക്ഷത വഹിച്ചു. എൻ.ജെ.ഷജിത്ത്, ടി.കെ.  അയ്യപ്പൻ, അനീഷ സുരേന്ദ്രൻ, വി.ആർ.വിനോദ്, കെ.വിപിൻ, പി.കെ.ജയനാരായണൻ എന്നിവർ പ്രസംഗിച്ചു.

എൽഡിഎഫ് വനിത അംഗങ്ങൾ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിയെ ഉപരോധിക്കുന്നു.
എൽഡിഎഫ് വനിത അംഗങ്ങൾ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിയെ ഉപരോധിക്കുന്നു.

പ്രസിഡന്റിനെ ഉപരോധിച്ചു

തലപ്പുഴ ∙ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി സ്ത്രീകളുൾപ്പെടെ ഊമക്കത്തിലൂടെ അപമാനിച്ച കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തവിഞ്ഞാൽ പഞ്ചായത്തിലെ എൽഡിഎഫ് വനിത അംഗങ്ങൾ പ്രസിഡന്റ് എൽസി ജോയിയെ ഉപരോധിച്ചു. സ്ത്രീകളെ അപമാനിച്ച് സംഭവത്തിൽ പ്രസിഡന്റ് പരാതി നൽകുമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച ചർച്ചയ്ക്കായി അടിയന്തിര ഭരണസമിതിയോഗം വിളിച്ച് ചേർക്കുമെന്നുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.  സമരത്തിന് കെ. ഷബിത, ആനിബസന്റ്, എം.വി. ഷിജി, വി.കെ. പുഷ്പ, ശ്രീലത കൃഷ്ണൻ, സുമതി അപ്പച്ചൻ, ബിന്ദു രാജൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT