ADVERTISEMENT

കൽപറ്റ ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ബാലസുബ്രഹ്മണ്യനെ (42) ആണ്  കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്.

2022 ജനുവരിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിടിച്ചു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. അന്നത്തെ കമ്പളക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ  പി.പി. അഖിൽ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com