ADVERTISEMENT
ബത്തേരി ∙ ടൗണിലെ ഇലക്ട്രിക്കൽ ഷോപ്പിലെ പൈപ്പുകൾക്കിടയിൽ നിന്നു പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് കക്കോടൻ പമ്പിന് സമീപമുള്ള ന്യൂ ഭാരത് സ്ഥാപനത്തിലാണു പാമ്പിനെ കണ്ടത്. വിൽപനയ്ക്ക് വച്ചിരുന്ന ജലസംഭരണി എടുക്കുന്നതിനിടെയാണു പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്. ഒരു മീറ്റർ നീളമുണ്ട്. പാമ്പു പിടിത്ത വിദഗ്ധൻ ഉസ്മാൻ ബത്തേരി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com