മുള്ളൻകൊല്ലി – പെരിക്കല്ലൂർ റോഡ് തകർച്ച; പ്രതിഷേധ റാലി നടത്തി

Mail This Article
മുള്ളൻകൊല്ലി ∙ പുൽപള്ളി–പെരിക്കല്ലൂർ റോഡ് ഗതാഗതത്തിനു പറ്റാത്തവിധം തകർന്നടിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പെരിക്കല്ലൂർ മുതൽ മുള്ളൻകൊല്ലി വരെ പ്രതിഷേധ വാഹന ജാഥ നടത്തി. 22 വർഷം മുൻപു നിർമിച്ച പാതയിൽ പിന്നീടൊരു നിർമാണവും നടത്തിയിട്ടില്ല.
മുള്ളൻകൊല്ലി ടൗൺ പരിസരത്തെ കുഴികളിൽ സമരക്കാർ തെങ്ങിൻതൈകൾ നട്ടു പ്രതിഷേധിച്ചു.പെരിക്കല്ലൂരിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി ജില്ലാ സെക്രട്ടറി ഡോ.എ.ടി.സുരേഷ് ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലിയിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ ലിയോ കൊല്ലവേലിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ബേബി തയ്യിൽ ഉദ്ഘാടനം ചെയ്തു. ഷാജി വണ്ടന്നൂർ, ഇ.വി.തോമസ്, ഗഫൂർ കോട്ടപ്പടി, ഒ.എം.തോമസ്, ആന്റണി പൂത്തോട്ടയിൽ, കെ.പി.ജേക്കബ്, കെ.സി.വർഗീസ് എന്നിവർ പ്രസംഗിച്ചു.