വയനാട് ജില്ലയിൽ ഇന്ന് (1-10-2023); അറിയാൻ, ഓർക്കാൻ

Mail This Article
മത്സരം നടത്തും: കൽപറ്റ ∙ ഗാന്ധി ജയന്തി വാരാചരണത്തോട് അനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഉപന്യാസ മത്സരവും നടത്തുന്നു. ഒരു വിദ്യാലയത്തിൽ നിന്നും 2 പേർ അടങ്ങിയ ടീമിന് ഹൈസ്‌കൂൾ തല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.
ഉപന്യാസ മത്സരത്തിൽ ഹയർ സെക്കൻഡറി തലത്തിലുള്ള വിദ്യാർഥികൾക്ക് വ്യക്തിഗതമായി പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകൾ https://docs.google.com/forms/d/e/1FAIpQLScP7Z5VgaHqJQNMCJRlDfZx5SJC3OK27euVInxAgxauEdADBw/viewform ൽ 5ന് വൈകിട്ട് 4ന് മുൻപ് റജിസ്റ്റർ ചെയ്യണം. 10നു രാവിലെ 10.30ന് ക്വിസും ഉച്ചയ്ക്ക് 2.30ന് ഉപന്യാസ മത്സരവും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 6238309634
ദുരന്ത നിവാരണ ക്വിസ്
കൽപറ്റ ∙ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്‌കൂൾ ദുരന്ത നിവാരണ ക്ലബ് അംഗങ്ങൾക്കായി ക്വിസ് നടത്തുന്നു. ദുരന്തനിവാരണ വിഷയവുമായി ബന്ധപ്പെട്ടു നടക്കുന്ന ക്വിസിൽ ഡിഎം ക്ലബ് അംഗങ്ങൾക്ക് പങ്കെടുക്കാം. പ്രാഥമിക ഘട്ടത്തിൽ ഓൺലൈനായും ഇതിനു ശേഷം ജില്ലാതലത്തിൽ നേരിട്ടുമാണ് മത്സരം. 5ന് സ്‌കൂൾ തല മത്സരങ്ങളും 9നു താലൂക്ക് തലത്തിലും 13ന് ജില്ലാതല മത്സരങ്ങളും നടക്കും.https://wayanad.gov.in, https:www.dmsuit.kerala.gov.in/updates/ എന്ന വെബ്സൈറ്റിൽ റജിസ്ട്രേഷൻ ഫോറം ലഭ്യമാകും. 04936 204151.
ഫുഡ് പാക്കേജിങ്
കൽപറ്റ ∙ ജില്ലാ വ്യവസായ കേന്ദ്രം 17, 18 തീയതികളിൽ ഫുഡ് പാക്കേജിങ് ടെക്നോളജിയിൽ 2 ദിവസത്തെ സൗജന്യ ‘ടെക്‌നോളജി ക്ലിനിക്’ നടത്തും. ജില്ലാ വ്യവസായ കേന്ദ്രം, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫിസ് എന്നിവിടങ്ങളിൽ പേര് റജിസ്റ്റർ ചെയ്യാം. 9995338933.
മാരത്തൺ മത്സരം
കൽപറ്റ ∙ മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ചേർന്നു പൊതുജനങ്ങൾക്കായി ജില്ലാതല മാരത്തൺ മത്സരം നടത്തുന്നു. 9നു രാവിലെ 7നു കൽപറ്റ പുതിയ ബസ് സ്റ്റാൻഡിൽ തുടങ്ങി എസ്കെഎംജെ സ്‌കൂൾ വരെയാണു മത്സരം. പുരുഷ വനിതാ വിഭാഗങ്ങളിലായി പ്രത്യേക സമ്മാനം ലഭിക്കും. പങ്കെടുക്കുന്നവർ 5നു വൈകിട്ട് 4ന് അകം https://shorturl.at/dpyBK എന്ന ലിങ്കിലോ 9744110071 ലോ റജിസ്റ്റർ ചെയ്യണം.