ADVERTISEMENT

ഗതാഗത നിരോധനം: പുഴമുടി ∙ വെങ്ങപ്പള്ളി-തെക്കുംതറ റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ ഒരു മാസത്തേക്ക് റോഡിൽ ഗതാഗതം നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ ഡിഗ്രി, പ്രഫഷനൽ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുടിശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിനുള്ള അർഹത. അപേക്ഷാഫോം 10 രൂപ നിരക്കിൽ ബോർഡിന്റെ ഓഫിസുകളിൽ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാഫോം കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഡിസംബർ 31വരെ സ്വീകരിക്കും.

വിദ്യാർഥികൾക്ക് മത്സരം

കൽപറ്റ ∙ ലോക മണ്ണു ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. ചിത്രരചനാ, പവർപോയിന്റ് അവതരണം, ക്വിസ് എന്നീ മത്സരങ്ങളാണു നടക്കുന്നത്. ചിത്രരചനാ മത്സരം എൽപി (ക്രെയോൺസ്) യുപി, ഹൈസ്‌കൂൾ (ജലഛായം), എന്നിവയും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരവും ഡിസംബർ 2ന് രാവിലെ 10 മുതൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്‌കൂളിൽ നടക്കും. പവർപോയിന്റ് അവതരണ മത്സരം ഡിസംബർ 5ന് രാവിലെ 10 മുതൽ മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടക്കും. മത്സരത്തിനായി തയാറാക്കിയ പവർപോയിന്റ് 28നു മുൻപ് adsswayanad @gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. 8086750932.

ട്രെയിനി നിയമനം

കൽപറ്റ ∙ ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി താൽക്കാലിക നിയമനത്തിന് പട്ടികവർഗക്കാരായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്, ഫാർമസി, മറ്റു പാരാമെഡിക്കൽ കോഴ്‌സ് ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21നും 35നും മധ്യേ. കൂടിക്കാഴ്ച 24നു രാവിലെ 10ന് ഐടിഡിപി ഓഫിസിൽ. 04936 202232.

സെക്യൂരിറ്റി സ്റ്റാഫ്

വൈത്തിരി ∙ താലൂക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ സെക്യൂരിറ്റി സ്റ്റാഫ് നിയമനത്തിനുള്ള കൂടിക്കാഴ്ച 21നു രാവിലെ 10.30ന് ആശുപത്രിയിൽ നടക്കും. 04936 256229.

ടെക്നിക്കൽ അസിസ്റ്റന്റ്

കൽപറ്റ ∙ എൻഎംഎസ്എം ഗവ. കോളജിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 22നു രാവിലെ 11ന് കോളജിൽ. 04936 204569.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com