ADVERTISEMENT

ബസ് ഡേ ആചരണം ഇന്ന് 
മാനന്തവാടി ∙ കെഎസ്ആർടിസി ജീവനക്കാരുടെ ആഭിമുഖ്യത്തിൽ ഇന്ന് ബസ് ഡേ ആചരിക്കും. നിലവിലെ ബസുകളുടെ സമയക്രമവും ഓവർ ലാപ്പും ഒഴിവാക്കി സർവീസ് കാര്യക്ഷമമാക്കുന്നതിന് ഒപ്പം സമയബന്ധിതമല്ലാതെയും അനധികൃതമായും സർവീസ് നടത്തുന്ന സ്വകാര്യബസുകളും ടാക്സികളും കണ്ടെത്തി അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയുമാണ് ബസ് ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡിന് മുൻപു നിർത്തി വച്ച സർവീസുകൾ പുനരാരംഭിച്ചെങ്കിലും പ്രതീക്ഷിത വരുമാനത്തിലേക്ക് എത്തിക്കാൻ സർവീസുകൾക്ക് സാധിച്ചിട്ടില്ല. പൊതുജന സഹകരണത്തോടെ നടത്തുന്ന ബസ് ഡേയുടെ ഉദ്ഘാടനം ബസ് സ്റ്റാൻഡിൽ രാവിലെ 10ന് ഒ.ആർ. കേളു എംഎൽഎ  നിർവഹിക്കും.

ഇന്നത്തെ പരിപാടി
∙ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ: സെന്റ് തോമസ് എയുപി സ്കൂൾ, സെന്റ് മേരീസ് ഹൈസ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം. ബിഷപ് മാർ ജോസ് പൊരുന്നേടം 10.30.
∙ കൽപറ്റ മണിയങ്കോട്ടപ്പൻ ക്ഷേത്രം: നവീകരണം തറക്കല്ലിടൽ –11. 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT