പുഞ്ചവയൽ - ദാസനക്കര റോഡിന്റെ കോൺക്രീറ്റ് ചെയ്ത അരിക് ഇടിഞ്ഞു
Mail This Article
×
പനമരം ∙ റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഇടിഞ്ഞുതാഴ്ന്നതായി പരാതി. പുഞ്ചവയൽ - ദാസനക്കര റോഡിന്റെ വശങ്ങളാണ് ഇടിഞ്ഞുതാണു നശിക്കുന്നത്. 3 വർഷം മുൻപു വീതി കൂട്ടി നവീകരിച്ച റോഡിന്റെ വശങ്ങൾ അറ്റകുറ്റപ്പണിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്തത് 7 മാസം മുൻപാണ്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ കോൺക്രീറ്റ് ചെയ്ത പലഭാഗങ്ങളും ഇടിഞ്ഞുതാണു നശിച്ചെന്നാണു നാട്ടുകാരുടെ പരാതി. ഇത്തരം കുഴികൾ രാത്രികാലങ്ങളിൽ അപകടത്തിനിടയാക്കുന്നതായും നാട്ടുകാർ പറയുന്നു. മതിയായ കനത്തിൽ ഗുണമേന്മയോടു കൂടി കോൺക്രീറ്റ് ചെയ്യാത്തതാണ് റോഡിന്റെ വശങ്ങൾ വാഹനങ്ങൾ കയറുമ്പോൾ ഇടിഞ്ഞുതാഴാൻ കാരണമെന്നും കരാറുകാരന്റെ ചെലവിൽ തകർന്ന ഭാഗം വീണ്ടും കോൺക്രീറ്റ് ചെയ്യണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.