ADVERTISEMENT

ബത്തേരി ∙ ആശുപത്രിക്കിടക്കയിൽനിന്നു ശാസ്ത്രീയസംഗീത വേദിയിൽ മത്സരിക്കാനെത്തിയ ശ്രീവിദ്യ മോഹൻ ഒന്നാംസ്ഥാനത്തോടെ വീണ്ടും ആശുപത്രിയിലേക്കു പോയി. കടുത്ത പനി ബാധിച്ച് കഴിഞ്ഞ 4 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്ന ശ്രീവിദ്യ കൈയിലെ കാനുല പോലും അഴിക്കാതെയാണു സ്റ്റേജിൽ കയറിയത്.

മത്സരഫലം അറിഞ്ഞ ശേഷം ചികിത്സ തുടരാൻ വീണ്ടും ആശുപത്രിയിലേക്കു പോയി. മൂലങ്കാവ് ജിഎച്ച്എസ്എസിലെ 9 ാം ക്ലാസ് വിദ്യാർഥിയാണ്. ദൊട്ടപ്പൻകുളം മോഹനൻ - ശ്രീജ ദമ്പതികളുടെ മകളാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com