മുതുമല കടുവ സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി
Mail This Article
×
ഗൂഡല്ലൂർ∙ മുതുമല കടുവ സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു. നീലഗിരി ജില്ലയിലെ വനങ്ങളിൽ രണ്ട് മാസത്തിനിടയിൽ 10 കടുവകൾ വ്യത്യസ്ത കാരണങ്ങളാൽ ചത്തതിനെ തുടർന്ന് ജില്ലയിലെ വനങ്ങളിൽ എല്ലാ വർഷവും കടുവകളുടെ കണക്കെടുപ്പു നടത്താൻ ടൈഗർ കൺസർവേഷൻ അതോറിറ്റി നിർദേശം നൽകിയിരുന്നു. തുടർന്നാണ് എല്ലാ വർഷവും കടുവകളുടെ കണക്കെടുപ്പ് നടത്താൻ തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിൽ മുതുമല കടുവ സങ്കേതത്തിൽ ക്യാമറകളുടെ സഹായത്തോടെ കണക്കെടുപ്പ് ആരംഭിച്ചു. ഡിസംബർ 6 വരെ കണക്കെടുപ്പ് തുടരും. കണക്കെടുപ്പിനായി മുതുമല കടുവ സങ്കേതത്തിലെ വിവിധ ഭാഗങ്ങളിൽ 191 ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകളിൽ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് പൂർത്തിയാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.