ADVERTISEMENT

കൽപറ്റ ∙ അശാസ്ത്രീയ രീതിയിൽ മാലിന്യ സംസ്‌കരണം നടത്തുന്ന ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും പിഴ ചുമത്തുമെന്നു കലക്ടർ രേണു രാജ്. സർക്കാർ ഓഫിസുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയും മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യണം. അശാസ്ത്രീയമായി ഖര-ദ്രവ മാലിന്യം സംസ്‌കരിക്കുന്നവർക്കെതിരെ കേരള പഞ്ചായത്ത്-മുനിസിപ്പാലിറ്റി നിയമ ഭേദഗതി കരട് ഓർഡിനൻസ് പ്രകാരം ശിക്ഷാ നടപടികളും 5,000 മുതൽ 50,000 രൂപ വരെ പിഴ ചുമത്തുകയും ചെയ്യും. ഖരമാലിന്യ പരിപാലന ചട്ടങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ജില്ലാ മേധാവികൾ ആവശ്യമായ നടപടി സ്വീകരിക്കുകയും അധികാര പരിധിയിലെ ഓഫിസുകളിൽ ഇവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ വകുപ്പുകൾ നടത്തിയ ഇടപെടലുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഓരോ വകുപ്പിലും നോഡൽ ഓഫിസറെ നിയമിക്കണം. ഓഫിസുകളിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ കൈകാര്യം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. ജൈവമാലിന്യം ശാസ്ത്രീയമായി പരിപാലിക്കുന്നുണ്ടെന്നും അജൈവ മാലിന്യം ഹരിത കർമ സേനയ്ക്കു നൽകി യൂസർഫീ നൽകുന്നുണ്ടെന്നും വകുപ്പ്/ഓഫിസ് മേധാവി ഉറപ്പു വരുത്തണം. എല്ലാ പരിപാടികളും ഹരിത പെരുമാറ്റ ചട്ടം പാലിച്ചു നടത്തണം.ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരിസര പ്രദേശങ്ങളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി പരിപാലിക്കുന്നതിനു ടൂറിസം കേന്ദ്രം നടത്തിപ്പുകാർ നടപടി സ്വീകരിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിലവിൽ ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനത്തിൽ കുറവ് ഉണ്ടെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവുമായി സഹകരിച്ചു പരിഹരിക്കണമെന്നും കലക്ടർ നിർദേശിച്ചു. ഐഇസി ബോർഡ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. വാഹന പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്/ തെർമോകോൾ ഉൽപന്നങ്ങൾ, മറ്റു മാലിന്യ നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം തെളിവു സഹിതം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com