ADVERTISEMENT

മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് വട്ടോളി വെണ്ണോറയിൽ നാട്ടുകാർ തെങ്ങുതടിയിൽ തീ൪ത്ത താൽക്കാലിക പാലമാണ് കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിൽ. ഇവിടെ കോൺക്രീറ്റ് പാലം നിർമിക്കാൻ   5 കോടി രൂപ അനുവദിച്ചതായി 2021ൽ ഒ.ആർ. കേളു എംഎൽഎ അറിയിച്ചിരുന്നു.  6 മാസം മുൻപ് പൊതുമരാമത്ത് അധികൃതർ സ്ഥലപരിശോധന നടത്തിയെങ്കിലും തുടർനടപടികളില്ല. നടക്കാൻ മാത്രമായി ഉണ്ടാക്കിയ താൽക്കാലിക പാലമാണെങ്കിലും ഇരുചക്ര വാഹനങ്ങളും പോകുന്നുണ്ട്. പാലം എത്രയും വേഗം പുതുക്കിപ്പണിയണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com