ADVERTISEMENT

ബത്തേരി ∙ 16.15 കിലോഗ്രാം കഞ്ചാവുമായി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കെത്തിയ ബസ് യാത്രക്കാരനായ യുവാവ് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പുറം മണിയംകാട് നടുവട്ടം മുത്താണിക്കാട് മുഹമ്മദ് ഹാരിസ് (34) ആണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്. ബസിന്റെ ലഗേജ് ബോക്സിലും സ്യൂട്കേസിലും ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com