ADVERTISEMENT

താമരശ്ശേരി ∙ വയനാട് ചുരത്തിലെ  8–ാം വളവിൽ  ലോറി മറിഞ്ഞു മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് വയനാട്ടിൽനിന്നു മരം കയറ്റി വന്ന ലോറി അപകടത്തിൽ പെട്ടത്. ഇതോടെ 7 മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ 9ന് ക്രെയിൻ എത്തിച്ച് ലോറി നീക്കം ചെയ്യാൻ തുടങ്ങിയതോടെ അര മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

അപകടത്തിൽ ലോറിയിലെ ക്ലീനർ കൂടത്തായി സ്വദേശി  സലീമിന്റെ കൈയ്ക്കു സാരമായി പരുക്കേറ്റു. ഡ്രൈവർ കൂടത്തായി സ്വദേശി ഷാഹിദ് പരുക്കില്ലാതെ രക്ഷപ്പെട്ടു. എതിരെ വന്ന കാർ അപകടത്തിൽ പെടാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചപ്പോൾ ലോറി മറിഞ്ഞതാണെന്നാണു ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com