വയനാട് ജില്ലയിൽ ഇന്ന് (30-06-2024); അറിയാൻ, ഓർക്കാൻ

Mail This Article
ജലവിതരണം മുടങ്ങും
കൽപറ്റ ∙ വാഴവറ്റ, മാണ്ടാട്, കരിങ്കണിക്കുന്ന്, കാര്യമ്പാടി, കല്ലുപാടി, കാക്കവയൽ പ്രദേശങ്ങളിൽ ഇന്നു വരെ ജലവിതരണം മുടങ്ങും.
കായിക ക്ഷമതാ പരീക്ഷ മാറ്റിവച്ചു
കൽപറ്റ ∙ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ നിയമനത്തിനു ജൂലൈ 1, 2 തീയതികളിൽ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പ്, കായികക്ഷമത പരീക്ഷ മാറ്റിവച്ചതായി ജില്ലാ പിഎസ് സി ഓഫിസർ അറിയിച്ചു.
അധ്യാപക നിയമനം
കല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്സ്, കൊമേഴ്സ് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 04936 270052.
പാലിയേറ്റീവ് നഴ്സ്
മുട്ടിൽ ∙ പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയിൽ പാലിയേറ്റീവ് നഴ്സ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 8നു രാവിലെ 11ന്. 04396 202418.
സാകല്യം പദ്ധതി
കൽപറ്റ ∙ സാമൂഹിക നീതി വകുപ്പ് ട്രാൻസ്‌ജെൻഡർ വിഭാഗക്കാരെ സ്വയം പ്രാപ്തരാക്കുന്നതിന് തൊഴിൽ നൈപുണി പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി ജീവിത മാർഗമില്ലാത്ത 18 വയസ്സ് പൂർത്തിയായവർ 15 ന് അകം അപേക്ഷിക്കണം. 04936-205307.
സീറ്റൊഴിവ്
ബത്തേരി∙ ബത്തേരി സെന്റ് മേരീസ് കോളജിൽ ബിരുദ വിഭാഗത്തിൽ 2024– 25 അധ്യയന വർഷം മൂന്നാം സെമസ്റ്ററിൽ സീറ്റൊഴിവുണ്ട്. ജൂലൈ 3ന് മുൻപ് അപേക്ഷിക്കണം. 04936 220246.