ADVERTISEMENT

വായന ക്യാംപെയ്ൻ
കരണി ∙ അരിമുള എയുപി സ്കൂളിലെ വായന ക്യാംപെയ്ൻ സമാപനം എഴുത്തുകാരൻ പി .ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. 4–ാം ക്ലാസ് വിദ്യാർഥികൾ തയാറാക്കിയ, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന ആൽബം ചടങ്ങിൽ പ്രകാശനം ചെയ്തു. കലാസാഹിത്യ വേദി കൺവീനർ ടി.എൻ. സജിൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ, അധ്യാപകരായ ജുബൈർ, അനൂപ്, മജീദ്, ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു.

മുസ്‌ലിം ലീഗ് യോഗം
കമ്പളക്കാട് ∙ മുസ്‌ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കൗൺസിൽ യോഗം ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. അയമു കരണി, വി.എസ്. സിദ്ദീഖ്, മൊയ്തുട്ടി കാവുങ്ങൽ, മുഹമ്മദ് അമ്പായത്തിങ്കൽ, പി.സി. ഹംസ, എ.കെ. സെയ്തലവി എന്നിവർ പ്രസംഗിച്ചു.

ലഹരിക്കെതിരെ കൈകോർത്ത് സെന്റ് തോമസ് എയുപി
മുള്ളൻകൊല്ലി ∙ സെന്റ് തോമസ് എയുപി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വാരാചരണത്തിനു തുടക്കമായി. ക്ലബ് അംഗങ്ങൾ ഉൾപ്പെടുന്ന ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുണ്ടാക്കി. റാലി, കടകളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം, കഥ, കവിതാ രചനാ മത്സരം എന്നിവയും നടത്തി. അധ്യാപക പ്രതിനിധികളായ എം.എം.ആന്റണി, ധന്യസഖറിയാസ്, വിദ്യാർഥി പ്രതിനിധികളായ ഇവാൻ ബിനോജ്, ഡിസ എലിസബത്ത്, കെ.എം.നൗഫൽ, ജെറിൻ തോമസ്, സ്മിത ചാക്കോ എന്നിവർ നേതൃത്വം നൽകി.

ലഹരിക്കെതിരെ ബോധവൽക്കരണം
ആടിക്കൊല്ലി ∙ ദേവമാതാ എഎൽപി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വാരാചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി പോസ്റ്റർ മത്സരം നടത്തി. ലഹരിയെ പടിക്കുപുറത്താക്കുന്നതിന്റെ പ്രതീകമായി കോലം കത്തിക്കൽ, ലഹരി വിരുദ്ധ റാലി എന്നിവയും നടത്തി. പ്രധാനാധ്യാപിക സിസ്റ്റർ ജാന്റി കെ.മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഇ.എം.ആശ സമ്മാനദാനം നിർവഹിച്ചു. അധ്യാപക കോഓർ‌ഡിനേറ്റർമാരായ ജാസ്മിൻ മാത്യു, ജയേഷ് ജോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com