വയനാട് ജില്ലയിൽ ഇന്ന് (02-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ പട്ടികവർഗ വിദ്യാർഥികളിൽ നിന്നു നീറ്റ്, കീം എൻട്രൻസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 15 നു വൈകിട്ട് 5ന് അകം കൽപറ്റ ഐടിഡിപി ഓഫിസിൽ ലഭിക്കണം. മാനന്തവാടി, ബത്തേരി താലൂക്കുകളിൽ താമസിക്കുന്നവർ അതത് ഓഫിസുകളിലാണ് അപേക്ഷ നൽകേണ്ടത്.
പെൻഷൻ മസ്റ്ററിങ്
കൽപറ്റ ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും നിലവിൽ പെൻഷൻ ലഭിക്കുന്നവരും ഓഗസ്റ്റ് 24നകം പെൻഷൻ മസ്റ്ററിങ് നടത്തണമെന്നു ജില്ലാ എക്സിക്യുട്ടീവ് ഓഫിസർ അറിയിച്ചു. 04936206355
സീറ്റ് ഒഴിവ്
കൽപറ്റ ∙ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ നാളെ ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അച്ചാർ, മസാലപ്പൊടി, പപ്പടം നിർമാണ പരിശീലനത്തിന് 18നും 45 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. 701299238
മുറികളുടെ ലേലം
പുൽപള്ളി ∙ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ബസ്റ്റാൻഡിൽ വാഹനങ്ങൾ കയറിയിറങ്ങുന്നതിന് ഫീസ് ഈടാക്കാനുള്ള ചുമതലയും പഞ്ചായത്ത് വ്യാപാര സമുച്ചയത്തിലെ ഒന്നാം നിലയിലെ 3 മുറികളുടെ നടത്തിപ്പ് അവകാശവും നാളെ 11 ന് പഞ്ചായത്ത് ഹാളിൽ ലേലം ചെയ്തുനൽകും. 04936 240221.
അധ്യാപക നിയമനം
മുള്ളൻകൊല്ലി ∙ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി വിഭാഗത്തിൽ മാത്‌സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 4ന് 10ന്
ബത്തേരി ∙ പൂമല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 11നു രാവിലെ 11ന്.
വൈദ്യുതി മുടക്കം ഇന്ന്
പനമരം ∙ പകൽ 8.30–6: വീട്ടിപ്പുര, പുഞ്ചക്കുന്ന്, കാറ്റാടിക്കവല.
വെള്ളമുണ്ട ∙ പകൽ 8.30–5.30: മൂളിത്തോട്-വെള്ളമുണ്ട റോഡ്, പീച്ചംകോട് ക്വാറി റോഡ്, വെള്ളിലാടി.