ADVERTISEMENT

തലപ്പുഴ∙ ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാളാട് കാഞ്ഞായി വീട്ടിൽ കെ. മുനീറിനെ (48) ആണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 17ന് രാത്രിയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ റോയ് തോമസ്, വിജയലക്ഷ്മി, ഷൈജു തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജമാലുദ്ദീന്‍, സിവില്‍ പൊലീസ് ഓഫിസര്‍ അബ്ദുള്‍ വാജിദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com