ADVERTISEMENT

അധ്യാപകനിയമനം
തരിയോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, ബോട്ടണി ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 9567845966
കൽപറ്റ ∙ എൻഎംഎസ്എം ഗവ. കോളജിൽ ഹിന്ദി ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 5നു രാവിലെ 10.30ന്.

ജില്ലാതല ഷൂട്ടിങ് മത്സരം
കൽപറ്റ ∙ ജില്ലാതല ഷൂട്ടിങ് മത്സരം 6നു രാവിലെ 11നു കോഴിക്കോട് ജില്ലാ റൈഫിൾ അസോസിയേഷന്റെ തൊണ്ടയാട് ഷൂട്ടിങ് റേഞ്ചിൽ നടത്തും. എയർ റൈഫിൾ, എയർ പിസ്റ്റൾ ഇനങ്ങളിലാണു മത്സരം. 9447357503.

ഇന്റേൺഷിപ് പ്രോഗ്രാം
കൽപറ്റ ∙ നഗരസഭ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയിലൂടെ ദി അർബൻ ലേണിങ് ഇന്റേൺഷിപ് പ്രോഗ്രാം നടപ്പാക്കുന്നതിന് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. സോഷ്യൽ സയൻസിൽ ഇന്റർ ഡിസിപ്ലിനറി, ഡവലപ്മെൻറ് സ്റ്റഡീസ് ബിരുദാനന്തര ബിരുദം, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്, എംഎ സോഷ്യോളജി, എംഎ ഇക്കണോമിക്സ് കോഴ്‌സുകൾ ചെയ്യുന്നവർക്കും പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. 8921788897.

അങ്കണവാടി വർക്കർ, ഹെൽപർ|
പടിഞ്ഞാറത്തറ ∙ പഞ്ചായത്തിലെ അങ്കണവാടികളിലേക്കു വർക്കർ, ഹെൽപർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 16 ന് വൈകിട്ട് 3ന് അകം അപേക്ഷിക്കണം. 04936 207014

എംബിഎ കോഴ്‌സ്|
കൽപറ്റ ∙ സംസ്ഥാന സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ദുരന്ത നിവാരണത്തിൽ എംബിഎ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 8ന് അകം അപേക്ഷിക്കണം. വിവരങ്ങൾ https://ildm.kerala.gov.in ൽ ലഭിക്കും. 8547610005.

യോഗാ ചാംപ്യൻഷിപ്
കൽപറ്റ ∙ ജില്ലാ സ്‌പോർട്‌സ് യോഗാ ചാംപ്യൻഷിപ് ബത്തേരി സർവജന ഹൈസ്‌കൂളിൽ 21 ന് നടക്കും. 8 മുതൽ 45 വയസ്സ് വരെയുള്ളവർക്കു വിവിധ മത്സരങ്ങൾ നടത്തും. 17 ന് അകം അപേക്ഷിക്കണം. 6238989472.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com